ADVERTISEMENT
ജയ്പുർ: രാജസ്ഥാനിലെ കോട്ടയിൽ മാതാവിനെ ക്രൂരമായി മർദിച്ച് മകൻ. അനന്തപുര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഓം ഗ്രീൻ മെഡോസ് അപ്പാർട്ട്മെന്റിലാണ് സംഭവം.
ദീപു മെഹ്റ എന്നയാളാണ് 65കാരിയായ അമ്മ സന്തോഷ് ബായിയെ മർദിച്ചത്. കുടുംബ വഴക്കാണ് മർദനത്തിന് കാരണം. അക്രമാസക്തനായി ഗേറ്റും മുന്നിലെ വാതിലും തകർത്ത് വീടിനുള്ളിൽ പ്രവേശിച്ച ദീപു, സന്തോഷ് ബായിയെ ക്രൂരമായി മർദിക്കുകയായിരുന്നു.
മർദനമേറ്റ് നിലത്ത് വീണ സന്തോഷ് ബായിയെ ദീപു ചെരിപ്പ് കൊണ്ട് അടിക്കുകയും തൊഴിക്കുകയും ചെയ്തു. സംഭവത്തിൽ സന്തോഷ് ബായി മകനെതിരെ പോലീസിൽ പരാതി നൽകി. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പിന്നീട് ഇയാൾ ജാമ്യത്തിലിറങ്ങി.
Tags :