ADVERTISEMENT
തിരുവനന്തപുരം: ഹയർ സെക്കൻഡറി ക്ലാസുകൾ സെമസ്റ്റർ രീതിയിലാക്കണമെന്ന് ആവശ്യം. ഇന്നലെ നടന്ന ഹയർ സെക്കൻഡറി പാഠ്യപരിഷ്കരണ ജനകീയ ചർച്ചയിലാണ് ഈ ആവശ്യം മുന്നോട്ടു വന്നത്. ഗ്രൂപ്പ് ചർച്ചയുടെ ക്രോഡീകരണത്തിൽ അംഗങ്ങൾ ഇക്കാര്യം ആവശ്യപ്പെട്ടു.
ജനകീയ ചർച്ചയുടെ ഭാഗമായി എസ്സിഇആർടി ഡയറക്ടർ ആർ.കെ ജയപ്രകാശ് അവതരിപ്പിച്ച ആശയരേഖയിലും ഇതുസംബന്ധിച്ച ചില പരാമർശങ്ങൾ ഉണ്ടായിരുന്നു. പ്ലസ് വൺ, പ്ലസ് ടു പഠനം സെമസ്റ്റർ രീതിയിലാക്കുന്നതിന്റെ സാധ്യതകൾ വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നുണ്ട്. പഠനം നാലു സെമസ്റ്റർ ആക്കുന്നതു സംബന്ധിച്ച് കൂടുതൽ ചർച്ചകൾക്ക് ഇതോടെ സാധ്യതയായി. കേന്ദ്ര സർക്കാരിന്റെ നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്കിൽ ഒൻപതു മുതൽ 12 വരെ ക്ലാസുകളിൽ പഠനം ക്രെഡിറ്റ് സെമസ്റ്റർ രീതിയിലാക്കാൻ നിർദേശമുണ്ട്. ഇതേ മാതൃകയിൽ സംസ്ഥാനത്ത് പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ സെമസ്റ്റർ രീതിയിൽ ആക്കുന്നതാണ് ചർച്ചയായത്.
Tags :