കാഞ്ഞിരപ്പള്ളി: ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്കൂളിലെ ദീപിക ബാലസഖ്യം പ്രവർത്തനവർഷത്തിന്റെയും കിക്ക് ഔട്ട് ആന്റി ഡ്രഗ്സ് കാന്പയിന്റെയും ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെയും ഉദ്ഘാടനം 22-ന് നടക്കും.
സ്കൂൾ പ്രിൻസിപ്പൽ ഫാ. ആന്റണി തോക്കനാട്ട് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ കാഞ്ഞിപ്പള്ളി രൂപതാ വികാരി ജനറാൾ റവ. ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ ഉദ്ഘാടനം നിർവഹിക്കും. ദീപിക ബാലസഖ്യം ദേശീയ കോർഡിനേറ്റർ വർഗ്ഗീസ് കൊച്ചുകുന്നേൽ ആമുഖ പ്രഭാഷണം നടത്തും. ഡിസിൽ ശഖാ ഡയറക്ടർ റെനി ഡിക്രൂസ് സ്വാഗതം ആശംസിക്കും. ഡിസിഎൽ ഭാരവാഹികളുടെ സത്യപ്രതിഞ്ജയും അന്നേ ദിവസം നടത്തും. ലഹരിക്കെതിരെയുള്ള വിപുലമായ പ്രവർത്തന പരിപാടിക്ക് സമ്മേളനത്തിൽ തുടക്കം കുറിക്കും.