ADVERTISEMENT
തിരുവനന്തപുരം: ഈ മാസത്തെ ശമ്പളവും പെൻഷനും നൽകാനായി 2,000 കോടി രൂപ കൂടി കേരളം കടമെടുക്കുന്നു. ജൂലൈ 29നു മുംബൈയിൽ റിസർവ് ബാങ്കിന്റെ ഇ കുബേർ വഴിയാണ്കടപത്രം പുറപ്പെടുവിക്കുന്നതിനുള്ള ലേലം നടക്കുക. കഴിഞ്ഞ ആഴ്ചയും 2,000 കോടി രൂപ കടമെടുത്തിരുന്നു. ഈ തുക ലഭിച്ചതിനു പിന്നാലെയാണ് ക്ഷേമപെൻഷൻ വിതരണം സർക്കാർ പ്രഖ്യാപിച്ചത്.
ഈ മാസം ഇതുവരെ 5,000 കോടി കടമെടുത്തിരുന്നു. കഴിഞ്ഞ മാസവും 5,000 കോടിയാണ് കടമെടുത്തത്. ഏപ്രിലിൽ സാന്പത്തിക വർഷം തുടങ്ങിയ ശേഷം ഇതുവരെ 17,000 കോടി രൂപയാണ് സംസ്ഥാനം കടമെടുത്തത്.
Tags : KERALA