ADVERTISEMENT
ലക്നോ: ഉത്തർപ്രദേശിൽ ബസ് മറിഞ്ഞ് അഞ്ച്പേർ മരിച്ചു. 10ലധികം പേർക്ക് പരിക്കേറ്റു. ലക്നോവിലെ കക്കോരി പ്രദേശത്താണ് അപകടമുണ്ടായത്.
ഹാർഡോയിയിൽ നിന്ന് വരികയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വാട്ടർ ടാങ്കറിൽ ഇടിച്ച ശേഷം 20 അടി താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു.
സ്ഥലത്ത് റോഡ് നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നുവെന്നും വെള്ളം തളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നും നാട്ടുകാർ പറഞ്ഞു.
നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തകർ ബസിൽ നിന്ന് പരിക്കേറ്റ യാത്രക്കാരെ പുറത്തെടുത്ത് കകോരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Tags : accident