x
ad
Sun, 17 August 2025
ad

ADVERTISEMENT

മാ​ന്ത്രി​ക പ്ര​ക​ട​ന​വു​മാ​യി മാ​ക്സ്‌​വെ​ൽ; ഓ​സീ​സി​ന് പ​ര​മ്പ​ര


Published: August 16, 2025 07:21 PM IST | Updated: August 16, 2025 07:21 PM IST

ഹൊ​ബാ​ര്‍​ട്ട്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര ഓ​സീ​സ് സ്വ​ന്ത​മാ​ക്കി (2-1). നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഒ​രു പ​ന്ത് അ​വ​ശേ​ഷി​ക്കെ ര​ണ്ടു​വി​ക്ക​റ്റ് ജ​യ​മാ​ണ് ഓ​സ്ട്രേ​ലി​യ സ്വ​ന്ത​മാ​ക്കി​യ​ത്. സ്കോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക 172/7 ഓ​സ്ട്രേ​ലി​യ 173/8 (19.1).

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക നി​ശ്ചി​ത ഓ​വ​റി​ല്‍ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 172 റ​ണ്‍​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. ഇ​ത്ത​വ​ണ​യും യു​വ​താ​രം ഡെ​വാ​ള്‍​ഡ് ബ്രെ​വി​സി​ന്‍റെ (26 പ​ന്തി​ൽ 53) വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗാ​ണ് പ്രോ​ട്ടീ​സി​നെ തു​ണ​ച്ച​ത്.

റ​സി വാ​ന്‍​ഡെ​ര്‍ ഡ​സ​ൻ (38), ട്രി​സ്റ്റ​ന്‍ സ്റ്റ​ബ്‌​സ് (25) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഓ​സീ​സി​നാ​യി ന​ഥാ​ന്‍ എ​ല്ലി​സ് മൂ​ന്നും ജോ​ഷ് ഹെ​യ്‌​സ​ല്‍​വു​ഡ്, ആ​ദം സാം​പ എ​ന്നി​വ​ര്‍ ര​ണ്ട് വീ​തം വി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി.

173 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ക്രീ​സി​ലെ​ത്തി​യ ഓ​സ്ട്രേ​ലി​യ​ക്കാ​യി ക്യാ​പ്റ്റ​ൻ മി​ച്ച​ല്‍ മാ​ര്‍​ഷും (54) ട്രാ​വി​സ് ഹെ​ഡും (19) മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. എ​ന്നാ​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റു​ക​ൾ വീ​ണ​തോ​ടെ ഓ​സ്ട്രേ​ലി​യ 122/6 എ​ന്ന നി​ല​യി​ൽ പ​ത​റി. അ​വി​ടു​ന്നാ​ണ് ഗ്ലെ​ന്‍ മാ​ക്സ്‌​വെ​ല്ല് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.

കൂ​റ്റ​ൻ ഷോ​ട്ടു​ക​ളു​മാ​യി (36 പ​ന്തി​ൽ 62) റ​ൺ​സ് ക​ണ്ടെ​ത്തി​യ മാ​ക്സ്‌​വെ​ൽ വാ​ല​റ്റ​ക്കാ​രു​മാ​യി ചേ​ർ​ന്ന് നി​ർ​ണാ​യ​ക കൂ​ട്ടു​കെ​ട്ടു​ക​ളു​ണ്ടാ​ക്കി. ലു​ങ്കി എം​ഗി​ഡി എ​റി​ഞ്ഞ അ​വ​സാ​ന ഓ​വ​റി​ല്‍ ര​ണ്ട് വി​ക്ക​റ്റ് കൈ​യി​ലി​രി​ക്കെ പ​ത്തു റ​ണ്‍​സാ​യി​രു​ന്നു ഓ​സീ​സി​ന് ജ​യി​ക്കാ​ന്‍ വേ​ണ്ടി​യി​രു​ന്ന​ത്.

ആ​ദ്യ പ​ന്തി​ൽ ര​ണ്ട് റ​ണ്‍​സ് ഓ​ടി​യെ​ടു​ത്ത മാ​ക്സ്‌​വെ​ല്‍ അ​ടു​ത്ത പ​ന്ത് ബൗ​ണ്ട​റി ക​ട​ത്തി ല​ക്ഷ്യം നാ​ലു പ​ന്തി​ല്‍ നാ​ലാ​ക്കി ചു​രു​ക്കി. അ​ടു​ത്ത ര​ണ്ട് പ​ന്തി​ലും മാ​ക്സ്‌​വെ​ൽ റ​ണ്ണോ​ടി​യി​ല്ല. ഇ​തോ​ടെ ല​ക്ഷ്യം ര​ണ്ട് പ​ന്തി​ല്‍ നാ​ലു റ​ണ്‍​സാ​യി. എ​ന്നാ​ല്‍ ഫു​ള്‍​ടോ​സാ​യ അ​ഞ്ചാം പ​ന്ത് റി​വേ​ഴ്സ് സ്വീ​പ്പി​ലൂ​ടെ തേ​ര്‍​ഡ്മാ​ന്‍ ബൗ​ണ്ട​റി ക​ട​ത്തി​യ മാ​ക്സ്‌​വെ​ല്‍ ഓ​സീ​സി​ന് ര​ണ്ട് വി​ക്ക​റ്റി​ന്‍റെ ആ​വേ​ശ​ജ​യം സ​മ്മാ​നി​ച്ചു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി കോ​ർ​ബി​ൻ ബോ​ഷ് മൂ​ന്നും റ​ബാ​ഡ​യും മ​ഫ​ക​യും ര​ണ്ടു​വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി. ടിം ​ഡോ​വി​ഡി​നെ പ​ര​മ്പ​ര​യു​ടെ താ​ര​മാ​യും മാ​ക്സ്‌​വെ​ല്ലി​നെ ക​ളി​യി​ലെ താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Tags :

Recent News

Up