x
ad
Fri, 15 August 2025
ad

ADVERTISEMENT

ചി​ങ്ങ​മാ​സ പൂ​ജ; ശ​ബ​രി​മ​ല ന​ട ശ​നി​യാ​ഴ്ച തു​റ​ക്കും


Published: August 15, 2025 03:33 PM IST | Updated: August 15, 2025 03:33 PM IST

പ​ത്ത​നം​തി​ട്ട: ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ശ​ബ​രി​മ​ല ന​ട ശ​നി​യാ​ഴ്ച തു​റ​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് മേ​ൽ​ശാ​ന്തി അ​രു​ൺ​കു​മാ​ർ ന​മ്പൂ​തി​രി ശ്രീ​കോ​വി​ൽ തു​റ​ന്ന് തി​രി​തെ​ളി​യി​ക്കും. ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ചി​ങ്ങ​പ്പു​ല​രി​യാ​യ ഞാ​യ​റാ​ഴ്ച മു​ത​ൽ 21 വ​രെ പൂ​ജ​ക​ൾ ഉ​ണ്ടാ​കും. എ​ല്ലാ ദി​വ​സ​വും ഉ​ദ​യാ​സ്ത​മ​ന​പൂ​ജ, പ​ടി​പൂ​ജ, ക​ള​ഭാ​ഭി​ഷേ​കം, പു​ഷ്പാ​ഭി​ഷേ​കം എ​ന്നി​വ ഉ​ണ്ടാ​കും. 17ന് ​ചി​ങ്ങ​പ്പു​ല​രി​യി​ൽ ഐ​ശ്വ​ര്യ സ​മൃ​ദ്ധി​ക്കാ​യി ല​ക്ഷാ​ർ​ച്ച​ന ന​ട​ക്കും.

21ന് ​രാ​ത്രി പ​ത്തി​ന് ന​ട അ​ട​യ്ക്കും. ഓ​ണ പൂ​ജ​ക​ൾ​ക്കാ​യി സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് തു​റ​ക്കും. സെ​പ്റ്റം​ബ​ർ നാ​ലു മു​ത​ൽ ഏ​ഴു​വ​രെ​യും അ​യ്യ​പ്പ സ​ന്നി​ധി​യി​ൽ ഓ​ണ സ​ദ്യ​ക​ൾ ഉ​ണ്ടാ​കും. സെ​പ്റ്റം​ബ​ർ ഏ​ഴി​ന് ന​ട അ​ട​യ്ക്കും.

Tags :

Recent News

Up