ADVERTISEMENT
ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷങ്ങളില്‍ പങ്കെടുക്കാതെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും. വോട്ടർ പട്ടിക ക്രമക്കേടിൽ സർക്കാരിനെതിരെ പോരാട്ടം കടുപ്പിച്ചിരിക്കെയാണ് നേതാക്കൾ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാതെ വിട്ടുനിന്നത്.
ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണം കോൺഗ്രസ് നേതാക്കൾ ആരും നടത്തിയിട്ടില്ല. എന്നാല്‍ കഴിഞ്ഞവര്‍ഷത്തെ ചടങ്ങില്‍ ഇരിപ്പിടം അനുവദിച്ചതിനെച്ചൊല്ലിയുള്ള അതൃപ്തി കാരണമാണ് രാഹുല്‍ വിട്ടുനിന്നതെന്നാണ് സൂചന. കഴിഞ്ഞ സ്വാതന്ത്ര്യദിനാഘോഷപരിപാടിയില്‍ രാഹുലിന് ഇരിപ്പിടം അനുവദിച്ചത് ഏറ്റവും അവസാനത്തേതിന് തൊട്ടുമുന്‍പത്തെ വരിയിലായിരുന്നു.
സാധാരണഗതിയില്‍ ഒന്നാം നിരയിലാണ് പ്രതിപക്ഷ നേതാവിന് ഇരിപ്പിടം ഒരുക്കാറ്. ഈ പതിവില്‍ നിന്നുണ്ടായ വ്യതിയാനം വിവാദത്തിന് വഴിവെക്കുകയും ചെയ്തിരുന്നു. ചെങ്കോട്ടയിലെ ചടങ്ങില്‍നിന്ന് വിട്ടുനിന്നതിന് രാഹുലിനെതിരേ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ഇതൊരു ദേശീയ ആഘോഷമാണ്.
പാക്കിസ്ഥാനെ സ്നേഹിക്കുന്ന രാഹുൽ പങ്കെടുക്കാത്തത് ദുഃഖകരമാണെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല വിമർശിച്ചു. എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ മല്ലികാർജുൻ ഖാർഗെ ദേശീയ പതാക ഉയർത്തി.
Tags :