ADVERTISEMENT
കൊച്ചി: ചെറായി ബീച്ചില്‍ ആനയുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. ചെറായിൽ ബീച്ചിലെ കാറ്റാടി മരങ്ങൾ നിൽക്കുന്ന ഭാഗത്താണ് ശനിയാഴ്ച വൈകുന്നേരം ആനയുടെ ജഡം കണ്ടെത്തിയത്.
ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് അധികൃതർ പറഞ്ഞു. മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ നിന്ന് അടുത്തിടെ ഏതാനും ആനകൾ ഒഴുക്കിൽപ്പെട്ടിരുന്നു.
ഈ ആനകളിൽ ഏതെങ്കിലും ഒന്ന് കടൽത്തീരത്ത് അടിഞ്ഞതാകാമെന്നാണ് സംശയം.
Tags :