x
ad
Sun, 17 August 2025
ad

ADVERTISEMENT

ചി​ങ്ങ​മാ​സ പൂ​ജ; ശ​ബ​രി​മ​ല ന​ട തു​റ​ന്നു


Published: August 16, 2025 11:05 PM IST | Updated: August 16, 2025 11:05 PM IST

പ​ത്ത​നം​തി​ട്ട: ചി​ങ്ങ​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്നു. ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി അ​രു​ൺ​കു​മാ​ർ ന​മ്പൂ​തി​രി​യാ​ണ് ന​ട തു​റ​ന്ന​ത്. 21 വ​രെ പൂ​ജ​ക​ൾ ഉ​ണ്ടാ​കും.

ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ തീ​ർ​ഥാ​ട​ക​ർ പ​മ്പാ​ന​ദി​യി​ൽ ഇ​റ​ങ്ങ​രു​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ന​ട തു​റ​ന്ന് അ​യ്യ​പ്പ​നെ ഭ​ക്ത​ജ​ന സാ​ന്നി​ധ്യം അ​റി​യി​ച്ച് ശ്രീ​കോ​വി​ലി​ലെ ദീ​പ​ങ്ങ​ൾ തെ​ളി​യി​ച്ചു. ‌തു​ട​ർ​ന്ന് മാ​ളി​ക​പ്പു​റം ക്ഷേ​ത്ര​ന​ട തു​റ​ക്കാ​നാ​യി മേ​ൽ​ശാ​ന്തി വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി​ക്ക് താ​ക്കോ​ലും ഭ​സ്മ​വും ന​ൽ​കി യാ​ത്ര​യാ​ക്കി.

അ​തി​നു‌​ശേ​ഷം പ​തി​നെ​ട്ടാം​പ​ടി ഇ​റ​ങ്ങി ആ​ഴി തെ​ളി​യി​ച്ച ശേ​ഷ​മാ​ണ് തീ​ർ​ഥാ​ട​ക​രെ പ​ടി ക​യ​റാ​ൻ അ​നു​വ​ദി​ച്ച​ത്. ചി​ങ്ങ​മാ​സ പു​ല​രി​യി​ൽ അ​യ്യ​പ്പ സ​ന്നി​ധി​യി​ൽ ല​ക്ഷാ​ർ​ച്ച​ന ന​ട​ക്കും. 21 വ​രെ പൂ​ജ​ക​ൾ ഉ​ണ്ടാ​കും. എ​ല്ലാ ദി​വ​സ​വും ഉ​ദ​യാ​സ്ത​മ​ന​പൂ​ജ, പ​ടി​പൂ​ജ, ക​ള​ഭാ​ഭി​ഷേ​കം, പു​ഷ്പാ​ഭി​ഷേ​കം എ​ന്നി​വ ഉ​ണ്ടാ​കും.

21ന് ​രാ​ത്രി 10ന് ​ന​ട അ​ട​യ്ക്കും. തു​ട​ർ​ന്ന് ഓ​ണം പൂ​ജ​ക​ൾ​ക്കാ​യി സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട തു​റ​ക്കും. നാ​ലു മു​ത​ൽ ഏ​ഴു​വ​രെ അ​യ്യ​പ്പ സ​ന്നി​ധി​യി​ൽ ഓ​ണ സ​ദ്യ ഉ​ണ്ടാ​കും.

Tags :

Recent News

Up