x
ad
Tue, 19 August 2025
ad

ADVERTISEMENT

എല്ലാ തെളിവും കൈയിലുണ്ട്: ഷര്‍ഷാദ്


Published: August 18, 2025 10:52 PM IST | Updated: August 18, 2025 10:52 PM IST

ക​​ണ്ണൂ​​ര്‍: സി​​പി​​എ​​മ്മി​​ലെ ക​​ത്ത് വി​​വാ​​ദം അ​​സം​​ബ​​ന്ധ​​മാ​​ണെ​​ന്ന് എം.​​വി. ഗോ​​വി​​ന്ദ​​ന്‍ പ​​റ​​ഞ്ഞ​​ത് മ​​ക​​നോ​​ടു ചോ​​ദി​​ച്ചി​​ട്ടാ​​ണോ എ​​ന്ന് പ​​രാ​​തി​​ക്കാ​​ര​​നും ക​​ണ്ണൂ​​ര്‍ ന്യൂ​​മാ​​ഹി സ്വ​​ദേ​​ശി​​യും ചെ​​ന്നൈ വ്യ​​വ​​സാ​​യി​​യു​​മാ​​യ മു​​ഹ​​മ്മ​​ദ് ഷ​​ര്‍ഷാ​​ദ്. എം.​​വി. ഗോ​​വി​​ന്ദ​​ന്‍റെ മ​​ക​​ന്‍ ശ്യാം​​ജി​​ത്തു​​മാ​​യി ന​​ട​​ത്തി​​യ വാ​​ട്സാ​​പ്, ഇ-​​മെ​​യി​​ല്‍, ടെ​​ക്‌​​സ്റ്റ് മെ​​സേ​​ജു​​ക​​ളെ​​ല്ലാം കൈ​​യി​​ലു​​ണ്ട്. പി​​ന്നെ​​യെ​​ങ്ങ​​നെ അ​​സം​​ബ​​ന്ധമാ​​കും. ഞാ​​നും മ​​ക​​നും ത​​മ്മി​​ൽ ബ​​ന്ധ​​മി​​ല്ലെ​​ന്നു പ​​റ​​യാ​​ന്‍ എം.​​വി. ഗോ​​വി​​ന്ദ​​നു സാ​​ധി​​ക്കി​​ല്ല. ശ്യാം ​​മു​​ഖേ​​ന​​യാ​​ണു വ്യ​​വ​​സാ​​യി​​യും സി​​പി​​എം സ​​ഹ​​യാ​​ത്രി​​ക​​നു​​മാ​​യ രാ​​ജേ​​ഷ് കൃ​​ഷ്ണ എ​​ന്‍റെ കു​​ടും​​ബ​​ത്തി​​ലേ​​ക്കു വ​​ന്നുക​​യ​​റി​​യ​​ത്. പ്ര​​ശ്‌​​ന​​ങ്ങ​​ളു​​ണ്ടാ​​യ​​പ്പോ​​ള്‍ ശ്യാ​​മി​​നെ​​യാ​​ണ് ബ​​ന്ധ​​പ്പെ​​ട്ട​​ത്. എ​​ന്നാ​​ല്‍, അ​​ന്ന് ശ്യാം ​​ഒ​​ഴി​​ഞ്ഞു​​മാ​​റി. രാ​​ജേ​​ഷ് കൃ​​ഷ്ണ​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​ണ് ശ്യാം ​​നി​​ല​​നി​​ൽക്കു​​ന്ന​​ത്. പാ​​ര്‍ട്ടി സെ​​ക്ര​​ട്ട​​റി​​യു​​ടെ മ​​ക​​ന്‍ എ​​ന്ന നി​​ല​​യി​​ലു​​ള്ള ബ​​ന്ധം സി​​പി​​എ​​മ്മി​​ല്‍ ശ്യാ​​മി​​നു​​ണ്ട്. ത​​ളി​​പ്പ​​റ​​മ്പി​​ല്‍ എം.​​വി. ഗോ​​വി​​ന്ദ ന്‍റെ മ​​ണ്ഡ​​ല​​ത്തി​​ല്‍ ന​​ട​​ത്തി​​യ ഹാ​​പ്പി​​നെസ് ഫെ​​സ്റ്റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ശ്യാ​​മി​​നെ​​തി​​രേ ചി​​ല ആ​​രോ​​പ​​ണ​​ങ്ങ​​ള്‍ ഉ​​ണ്ടെ​​ന്നു പാ​​ര്‍ട്ടി​​യി​​ലെ ചി​​ല​​ര്‍ ക​​ഴി​​ഞ്ഞ ദി​​വ​​സം ത​​ന്നോ​​ടു പ​​റ​​ഞ്ഞു​​വെ​​ന്നും ഷ​​ര്‍ഷാ​​ദ് അ​​റി​​യി​​ച്ചു.

ക​​ത്ത് വി​​വാ​​ദം പു​​റ​​ത്തു​​വ​​ന്ന​​തി​​നു പി​​ന്നാ​​ലെ സി​​പി​​എ​​മ്മി​​ലെ നി​​ര​​വ​​ധി നേ​​താ​​ക്ക​​ള്‍ എ​​ന്നെ ബ​​ന്ധ​​പ്പെ​​ട്ടിരു​​ന്നു. രാ​​ജേ​​ഷ് കൃ​​ഷ്ണ​​യ്ക്കു പി. ​​ശ​​ശി​​യു​​മാ​​യും തോ​​മ​​സ് ഐ​​സ​​ക്കു​​മാ​​യും ന​​ല്ല ബ​​ന്ധ​​മാ​​ണു​​ള്ള​​ത്. കേ​​ര​​ള​​ത്തി​​ലെ പ​​ല നേ​​താ​​ക്ക​​ളു​​ടെ​​യും സാ​​മ്പ​​ത്തി​​ക കാ​​ര്യ​​ങ്ങ​​ള്‍ നോ​​ക്കു​​ന്ന​​ത് രാ​​ജേ​​ഷ് കൃ​​ഷ്ണ​​യാ​​ണ്. അ​​യാ​​ളു​​ടെ പെ​​ട്ടെ​​ന്നു​​ള്ള വ​​ള​​ര്‍ച്ച​​യ്ക്കു പി​​ന്നി​​ലും ഇ​​താ​​ണെ​​ന്നും ഷ​​ര്‍ഷാ​​ദ് പ​​റ​​ഞ്ഞു. ക​​ണ്ണൂ​​രി​​ലെ വീ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്ന ഷ​​ര്‍ഷാ​​ദ് ഇ​​ന്ന​​ലെ രാ​​വി​​ലെ പ​​ത്തി​​നു ചെ​​ന്നൈ​​യി​​ലേ​​ക്കു മ​​ട​​ങ്ങി.

Tags : Sharshad

Recent News

Up