x
ad
Wed, 13 August 2025
ad

ADVERTISEMENT

ജസ്റ്റീസ് യശ്വന്ത് വർമയുടെ ഇംപീച്ച്മെന്‍റ്: മൂന്നംഗ സമിതി രൂപവത്കരിച്ചു


Published: August 12, 2025 10:42 PM IST | Updated: August 12, 2025 10:42 PM IST

ജോ​​​​ർ​​​​ജ് ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഔ​​​​ദ്യോ​​​​ഗി​​​​ക വ​​​​സ​​​​തി​​​​യി​​​​ൽ​​​​നി​​​​ന്നു കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​ന് രൂ​​​​പ​​​​യു​​​​ടെ ക​​​​റ​​​​ൻ​​​​സി നോ​​​​ട്ടു​​​​കെ​​​​ട്ടു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ല​​​​ഹ​​​​ബാ​​​​ദ് ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​ഡ്ജി ജ​​​​സ്റ്റീ​​​​സ് യ​​​​ശ്വ​​​​ന്ത് വ​​​​ർ​​​​മ​​​​യ്ക്കെ​​​​തി​​​​രാ​​​​യ ഇം​​​​പീ​​​​ച്ച്മെ​​​​ന്‍റി​​​​നാ​​​​യി ലോ​​​​ക്സ​​​​ഭാ സ്പീ​​​​ക്ക​​​​ർ മൂ​​​​ന്നം​​​​ഗ അ​​​​ന്വേ​​​​ഷ​​​​ണ​​​​സ​​​​മി​​​​തി​​​​യെ നി​​​​യോ​​​​ഗി​​​​ച്ചു. സു​​​​പ്രീം​​​​കോ​​​​ട​​​​തി ജ​​​​ഡ്ജി ജ​​​​സ്റ്റീ​​​​സ് അ​​​​ര​​​​വി​​​​ന്ദ് കു​​​​മാ​​​​ർ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ സ​​​​മി​​​​തി​​​​യി​​​​ൽ മ​​​​ദ്രാ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് മ​​​​നീ​​​​ന്ദ്ര മോ​​​​ഹ​​​​ൻ ശ്രീ​​​​വാ​​​​സ്ത​​​​വ, മ​​​​ദ്രാ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലെ മു​​​​തി​​​​ർ​​​​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ ബി.​​​​വി. ആ​​​​ചാ​​​​ര്യ എ​​​​ന്നി​​​​വ​​​​രാ​​​​ണ് അം​​​​ഗ​​​​ങ്ങ​​​​ൾ.

മൂ​​​​ന്നം​​​​ഗ സ​​​​മി​​​​തി​​​​ക്ക് തെ​​​​ളി​​​​വു​​​​ക​​​​ൾ ശേ​​​​ഖ​​​​രി​​​​ക്കാ​​​​നും സാ​​​​ക്ഷി​​​​ക​​​​ളെ ക്രോ​​​​സ് വി​​​​സ്താ​​​​രം ചെ​​​​യ്യാ​​​​നും അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ട്. സ്പീ​​​​ക്ക​​​​ർ​​​​ക്കാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കു​​​​ക. ഇ​​​​തു സ്പീ​​​​ക്ക​​​​ർ ലോ​​​​ക്സ​​​​ഭ​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കു വി​​​​ടും. ആ​​​​ദ്യം ലോ​​​​ക്സ​​​​ഭ​​​​യി​​​​ലും പി​​​​ന്നീ​​​​ട് രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ലും ച​​​​ർ​​​​ച്ച​​​​യും വോ​​​​ട്ടെ​​​​ടു​​​​പ്പും ന​​​​ട​​​​ക്കും. ഇ​​​​രു​​​​സ​​​​ഭ​​​​ക​​​​ളി​​​​ലും ഹാ​​​​ജ​​​​രു​​​​ള്ള എം​​​​പി​​​​മാ​​​​രി​​​​ൽ മൂ​​​​ന്നി​​​​ൽ ര​​​​ണ്ടു പേ​​​​ർ പ്ര​​​​മേ​​​​യ​​​​ത്തി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി വോ​​​​ട്ട് ചെ​​​​യ്താ​​​​ൽ മാ​​​​ത്ര​​​​മേ പ​​​​ദ​​​​വി​​​​യി​​​​ൽ​​​​നി​​​​ന്നു ജ​​​​ഡ്ജി പു​​​​റ​​​​ത്താ​​​​കു​​​​ക​​​​യു​​​​ള്ളൂ.
ജ​​​​സ്റ്റീ​​​​സ് വ​​​​ർ​​​​മ​​​​യെ പു​​​​റ​​​​ത്താ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കു തു​​​​ട​​​​ക്ക​​​​മാ​​​​യാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ​​​​സ​​​​മി​​​​തി​​​​യെ നി​​​​യോ​​​​ഗി​​​​ച്ച​​​​ത്. 1968 ലെ ​​​​ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണു സ​​​​മി​​​​തി രൂ​​​​പീ​​​​ക​​​​രി​​​​ച്ച​​​​ത്. സ​​​​മി​​​​തി​​​​യു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​രെ ഇം​​​​പീ​​​​ച്ച്മെ​​​​ന്‍റി​​​​ന്മേ​​​​ൽ തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്നു സ്പീ​​​​ക്ക​​​​ർ ഓം ​​​​ബി​​​​ർ​​​​ള ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ-​​​​പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​ക​​​​ളി​​​​ലെ 146 എം​​​​പി​​​​മാ​​​​ർ ഒ​​​​പ്പി​​​​ട്ട ഇം​​​​പീ​​​​ച്ച്മെ​​​​ന്‍റ് പ്ര​​​​മേ​​​​യം ജൂ​​​​ലൈ 21ന് ​​​​ല​​​​ഭി​​​​ച്ച​​​​താ​​​​യി സ്പീ​​​​ക്ക​​​​ർ സ​​​​ഭ​​​​യെ അ​​​​റി​​​​യി​​​​ച്ചു.
രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തെ മാ​​​​ത്രം 63 എം​​​​പി​​​​മാ​​​​ർ ഒ​​​​പ്പി​​​​ട്ട ഇം​​​​പീ​​​​ച്ച്മെ​​​​ന്‍റ് പ്ര​​​​മേ​​​​യം സ്വീ​​​​ക​​​​രി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ​​​​ക്ക​​​​കം ചെ​​​​യ​​​​ർ​​​​മാ​​​​നും ഉ​​​​പ​​​​രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​യു​​​​മാ​​​​യ ജ​​​​ഗ്ദീ​​​​പ് ധ​​​​ൻ​​​​ക​​​​റു​​​​ടെ ക​​​​സേ​​​​ര തെ​​​​റി​​​​ച്ച​​​​ത് വ​​​​ലി​​​​യ വി​​​​വാ​​​​ദ​​​​മാ​​​​യി​​​​രു​​​​ന്നു. ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ സ്പീ​​​​ക്ക​​​​ർ​​​​ക്കു പ്ര​​​​മേ​​​​യം സ​​​​മ​​​​ർ​​​​പ്പി​​​​ച്ച അ​​​​തേ​​​​ദി​​​​വ​​​​സം ഇം​​​​പീ​​​​ച്ച്മെ​​​​ന്‍റ് പ്ര​​​​മേ​​​​യം ല​​​​ഭി​​​​ച്ച​​​​താ​​​​യും അ​​​​തി​​​​ന്മേ​​​​ൽ ന​​​​ട​​​​പ​​​​ടി തു​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ന്ന​​​​ത്തെ രാ​​​​ജ്യ​​​​സ​​​​ഭാ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ധ​​​​ൻ​​​​ക​​​​ർ സ​​​​ഭ​​​​യെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ ഇം​​​​പീ​​​​ച്ച്മെ​​​​ന്‍റ് പ്ര​​​​മേ​​​​യ​​​​ത്തി​​​​ൽ ഒ​​​​പ്പി​​​​ട്ട ബി​​​​ജെ​​​​പി എം​​​​പി​​​​മാ​​​​ർ രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ൽ അ​​​​തി​​​​നു ത​​​​യാ​​​​റാ​​​​കാ​​​​ത്ത​​​​ത് ദു​​​​രൂ​​​​ഹ​​​​മാ​​​​യി. സാ​​​​ങ്കേ​​​​തി​​​​ക​​​​മാ​​​​യി രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ൽ പ്ര​​​​മേ​​​​യം സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നു പി​​​​ന്നീ​​​​ട് വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം വ​​​​ന്നു.
സു​​​​പ്രീം​​​​കോ​​​​ട​​​​തി, ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​യെ നീ​​​​ക്കം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​ള്ള നോ​​​​ട്ടീ​​​​സി​​​​ൽ ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ കു​​​​റ​​​​ഞ്ഞ​​​​ത് 100 എം​​​​പി​​​​മാ​​​​രു​​​​ടെ​​​​യും രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ൽ 50 എം​​​​പി​​​​മാ​​​​രു​​​​ടെ​​​​യും ഒ​​​​പ്പു വേ​​​​ണ​​​​മെ​​​​ന്നാ​​​​ണ് ച​​​​ട്ടം.

Tags :

Recent News

Up