x
ad
Sun, 17 August 2025
ad

ADVERTISEMENT

വോ​ട്ട​ര്‍ പ​ട്ടി​ക ക്ര​മ​ക്കേ​ട്; പിഴവുണ്ടെങ്കിൽ തിരുത്താവുന്നതേയുള്ളൂ: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍


Published: August 16, 2025 09:26 PM IST | Updated: August 16, 2025 09:26 PM IST

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ പ​ട്ടി​ക സു​താ​ര്യ​മാ​ക്കാ​നു​ള്ള എ​ല്ലാ നി​ർ​ദേ​ശ​വും സ്വാ​ഗ​തം ചെ​യ്യു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ക​ര​ടു വോ​ട്ട​ർ​പ​ട്ടി​ക എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും ന​ൽ​കി​യ​ശേ​ഷ​മാ​ണ് അ​ന്തി​മ​രൂ​പം ന​ൽ​കു​ന്ന​ത്. ഡി​ജി​റ്റ​ലാ​യും ക​ര​ടു വോ​ട്ട​ർ പ​ട്ടി​ക രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്നു.

ചി​ല രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ഇ​ത് പ​രി​ശോ​ധി​ച്ചി​ല്ലെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പു​റ​ത്തി​റ​ക്കി​യ വാ​ര്‍​ത്താ​കു​റി​പ്പി​ല്‍ പ​റ​യു​ന്നു. ബൂ​ത്ത് ലെ​വ​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ പി​ശ​ക് പാ​ര്‍​ട്ടി​ക​ള്‍ ശ​രി​യാ​യ സ​മ​യ​ത്ത് ഉ​ന്ന​യി​ച്ചാ​ൽ തി​രു​ത്താ​ന്‍ ക​ഴി​യും.

എ​ല്ലാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​മാ​യും സ്ഥാ​നാ​ര്‍​ഥി​ക​ളു​മാ​യും വോ​ട്ട​ര്‍ പ​ട്ടി​ക പ​ങ്കു​വെ​ക്കു​ന്ന​തി​ന്‍റെ ല​ക്ഷ്യം ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​തി​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്ന​തി​നാ​ണെ​ന്നും ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി. വോ​ട്ട​ർ പ​ട്ടി​ക ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ ഞാ​യ​റാ​ഴ്ച വാ​ര്‍​ത്താ​സ​മ്മേ​ള​നം വി​ളി​ച്ചി​ട്ടു​ണ്ട്.

ഇ​തി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശ​ദീ​ക​ര​ണ​വു​മാ​യി ക​മ്മീ​ഷ​ൻ രം​ഗ​ത്തെ​ത്തി​യ​ത്.

Tags :

Recent News

Up