ADVERTISEMENT
തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ ക്ലെ്ലറിക്കൽ ജോലി കൂടി ചെയ്യണമെന്ന ഉത്തരവ് തിരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. ഓഗസ്റ്റ് 14ന് ഇറക്കിയ ഉത്തരവിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയർന്നിരുന്നത്. പ്രിൻസിപ്പൽമാരെയും അധ്യാപകരെയും മോശക്കാരാക്കുന്ന ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് മന്ത്രി വി. ശിവൻകുട്ടി ഉത്തരവ് തിരുത്താൻ നിർദേശം നൽകിയത്. നാലാംഖണ്ഡികയിൽ മാറ്റം വരുത്തിക്കൊണ്ടാണ് ഇന്നലെ പുതിയ ഉത്തരവിറക്കിയത്. ഹയർസെക്കൻഡറി അധ്യാപകർ ക്ലെറിക്കൽ ജോലി ചെയ്യണം, ഹയർസെക്കൻഡറി അധ്യാപകർ ദിവസം രണ്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നില്ല എന്നീ പരാമർശങ്ങൾ ഉത്തരവിൽനിന്ന് നീക്കി.
Tags : higher secondary