ADVERTISEMENT
മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. മുംബൈയിൽ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി യോഗം ചേർന്ന് ടീമിനെ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി.
സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനാകുമെന്നാണ് റിപ്പോർട്ടുകൾ. അഭിഷേക് ശർമ്മയ്ക്കൊപ്പം ഗില്ലിനെ ഓപ്പണിംഗിൽ പരിഗണിച്ചാൽ സഞ്ജുവിന്റെ സാധ്യതകളെയും ബാധിക്കും. ജസ്പ്രിത് ബുംറ ഏഷ്യാകപ്പിൽ കളിക്കുമെന്നാണ് സൂചന. തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ എന്നിവരും ടീമിലുണ്ടാകും.
സഞ്ജു ഒന്നാം വിക്കറ്റ് കീപ്പറായാൽ ജിതേഷ് ശർമ്മ, ധ്രുവ് ജുറൽ എന്നിവരിൽ ഒരാളെ രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിച്ചേക്കും. അതേസമയം ഏഷ്യാ കപ്പ് ടീമിലേക്ക് ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെയും മധ്യനിര ബാറ്റ്സ്മാൻ ശ്രേയസ് അയ്യരെയും പരിഗണിക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.
യശസ്വിയോട് റെഡ് ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സെലക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
Tags :