ADVERTISEMENT
കണ്ണൂർ: അരിയിൽ ഷുക്കൂർ വധത്തിനു പിന്നാലെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് 13 വർഷമായി ചികിത്സയിൽ കഴിഞ്ഞിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു. കണ്ണൂർ അരിയിൽ സ്വദേശി വള്ളേരി മോഹൻ (60) ആണ് മരിച്ചത്.
2012 ഫെബ്രുവരി 21 നാണ് മോഹനനെ മുസ്ലീം ലീഗ് പ്രവർത്തകർ ആക്രമിച്ചത്. വീട്ടിൽ നിന്നും പിടിച്ചിറക്കിക്കൊണ്ടു പോയാണ് മോഹനനെ ആക്രമിച്ചത്. ഏറെക്കാലം ആശുപത്രിയിലായിരുന്ന മോഹനൻ പിന്നീട് അരിയിലിൽ നിന്ന് മാറി മാതമംഗലത്തെ ബന്ധുവീട്ടിലായിരുന്നു താമസിച്ചത്.
ചികിത്സയിലൂടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസം ഗുരുതരമായി. ഏതാനും ദിവസങ്ങളായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.
Tags :