ADVERTISEMENT
ബിജാപുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് ഡിആർജിയിലെ പോലീസുകാരൻ വീരമൃത്യു വരിച്ചു. മൂന്നു പോലീസുകാർക്കു പരിക്കേറ്റു. ഇന്നലെ രാവിലെ ബിജാപുർ ജില്ലയിൽ ഇന്ദ്രാവതി നാഷണൽ പാർക്കിനു സമീപമായിരുന്നു സ്ഫോടനം. ദിനേഷ് നാഗ് ആണ് വീരമൃത്യു വരിച്ചത്. മാവോയിസ്റ്റ് വേട്ടയ്ക്കുശേഷം മടങ്ങുകയായിരുന്നും ഡിആർജി സംഘം.
Tags :