ADVERTISEMENT
ന്യൂഡൽഹി: വോട്ടിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെ വാർത്താ സമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുൽ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന വോട്ട് അധികാർ യാത്രയ്ക്ക് ഞായറാഴ്ച തുടക്കമാകുന്നതിനിടെയാണ് കമ്മീഷൻ മാധ്യമങ്ങളെ കാണുന്നത്.
ഞായറാഴ്ച വൈകുന്നേരം മൂന്നിനാണ് വാർത്താ സമ്മേളനം. രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് കമ്മീഷൻ മറുപടി നൽകുമെന്നാണ് സൂചന. കഴിഞ്ഞ ഏഴാം തീയതിയാണ് രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചത്. അനൗദ്യോഗികമായാണ് കമ്മീഷൻ ഈ വിഷയങ്ങളിലെല്ലാം മറുപടി നൽകിക്കൊണ്ടിരുന്നത്.
തെളിവുകളെല്ലാം കൈയിലുണ്ടെങ്കിൽ എന്തുകൊണ്ട് രാഹുൽഗാന്ധി പ്രതിജ്ഞാ പത്രത്തിൽ ഒപ്പിട്ടു നൽകാത്തത് എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചിരുന്നത്. തുടർന്ന് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന നിലപാടാണ് കമ്മീഷൻ സ്വീകരിച്ചത്.
Tags :