ADVERTISEMENT
പൂർണിയ (ബിഹാർ): ബിഹാറിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്കിടെ സുരക്ഷാ വീഴ്ച. ബൈക്ക് റാലിക്കിടെ രാഹുൽ ഗാന്ധിയെ അജ്ഞാതനായൊരാൾ കെട്ടിപ്പിടിക്കുകയും തോളിൽ ചുംബിക്കുകയുമായിരുന്നു. പൂർണിയ ജില്ലയിലായിരുന്നു സംഭവം. അരാരിയയിലേക്കുള്ള ബൈക്ക് റാലിക്കിടെയാണ് അജ്ഞാതൻ ചാടിവീണ് കെട്ടിപ്പിടിച്ചത്. ആർജെഡി നേതാവ് തേജസ്വി യാദവ് ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ ബൈക്ക് റാലിയിൽ പങ്കെടുത്തിരുന്നു. അജ്ഞാതന്റെ സ്നേഹപ്രകടനത്തിൽ രാഹുൽ നിയന്ത്രണം തെറ്റി ബൈക്കിൽനിന്നു വീഴാൻതുടങ്ങിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടിച്ചുമാറ്റി.
Tags : vote adhikar yatra