ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായ മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. പൊതുസേവനത്തിലൂടെ അദ്ദേഹം സന്പാദിച്ച അനുഭവജ്ഞാനം നമ്മുടെ രാജ്യത്തെ ശക്തിപ്പെടുത്തുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മോദി എക്സിൽ കുറിച്ചു.
എൻഡിഎയുടെ നിർണായക സഖ്യകക്ഷിയായ ജെഡിയു സി.പി. രാധാകൃഷ്ണന് പൂർണപിന്തുണ പ്രഖ്യാപിച്ചു. സി.പി. രാധാകൃഷ്ണൻ നാളെ നാമനിർദേശപത്രിക സമർപ്പിക്കുമെന്നാണ് സൂചന.
Tags :