x
ad
Sat, 26 July 2025
ad

ADVERTISEMENT

വത്തിക്കാനിൽ യുവജന ജൂബിലിയാഘോഷം 28 മുതൽ; അഞ്ചു ലക്ഷം പേർ പങ്കെടുക്കും


Published: July 25, 2025 11:14 PM IST | Updated: July 25, 2025 11:14 PM IST

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: സാ​​​ർ​​​വ​​​ത്രി​​​ക​​​സ​​​ഭ പ്ര​​​ഖ്യാ​​​പി​​​ച്ച ജൂ​​​ബി​​​ലി വ​​​ർ​​​ഷാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള യു​​​വ​​​ജ​​​ന ജൂ​​​ബി​​​ലി​​​യാ​​​ഘോ​​​ഷ​​​ത്തി​​​ന് റോം ​​​ന​​​ഗ​​​ര​​​വും വ​​​ത്തി​​​ക്കാ​​​നും ഒ​​​രു​​​ങ്ങി. ഈ​​​ മാ​​​സം 28 മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് മൂ​​​ന്നു​​​വ​​​രെ ന​​​ട​​​ക്കു​​​ന്ന ജൂ​​​ബി​​​ലി​​​യാ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി 146 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​യി അ​​​ഞ്ചു ല​​​ക്ഷം യു​​​വ​​​തീ-​​​യു​​​വാ​​​ക്ക​​​ളാ​​​ണു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ജൂ​​​ബി​​​ലി​​​വ​​​ർ​​​ഷ​​​ത്തി​​​ൽ സ​​​ഭ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ പ​​​രി​​​പാ​​​ടി​​​യാ​​​ണി​​​ത്.

ദി​​​വ്യ​​​കാ​​​രു​​​ണ്യ ആ​​​രാ​​​ധ​​​ന, റോ​​​മി​​​ലെ തോർ വെ​​​ർ​​​ഗാ​​​ത്തയി​​​ൽ ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന നിശാജാഗരണ പ്രാർഥന, മാ​​​ർ​​​പാ​​​പ്പ​​​യു​​​മാ​​​യി സം​​​വാ​​​ദം, മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന, കു​​​രി​​​ശി​​​ന്‍റെ വ​​​ഴി, പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ൾ, ച​​​ർ​​​ച്ച​​​ക​​​ൾ, സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ബ​​​സി​​​ലി​​​ക്ക​​​യു​​​ടെ വി​​​ശു​​​ദ്ധ വാ​​​തി​​​ലി​​​ലൂ​​​ടെ​​​യു​​​ള്ള പ്ര​​​വേ​​​ശ​​​നം എ​​​ന്നി​​​വ​​​യാ​​​ണ് ഒ​​​രാ​​​ഴ്ച നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന ജൂ​​​ബി​​​ലി​​​യാ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ലെ പ്ര​​​ധാ​​​ന പ​​​രി​​​പാ​​​ടി​​​ക​​​ൾ.

റോ​​​മി​​​ലെ വി​​​വി​​​ധ പ​​​ള്ളി​​​ക​​​ളി​​​ലും ച​​​ത്വ​​​ര​​​ങ്ങ​​​ളി​​​ലു​​​മാ​​​യി 70 ഓ​​​ളം ആ​​​ധ്യാ​​​ത്മി​​​ക, ക​​​ലാ-​​​സാം​​​സ്കാ​​​രി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. സ്പാ​​​നി​​​ഷ് ന​​​ർ​​​ത്ത​​​ക​​​ൻ സെ​​​ർ​​​ജി​​​യോ ബെ​​​ർ​​​നാ​​​ൽ അ​​​ലോ​​​ൻ​​​സോ​​​യും മാ​​​റ്റ് മാ​​​ഹെ​​​ർ, വൊ​​​ളോ, ദ ​​​സ​​​ൺ തു​​​ട​​​ങ്ങി​​​യ പ്ര​​​മു​​​ഖ ബാ​​​ൻ​​​ഡു​​​ക​​​ളും സം​​​ഗീ​​​ത​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. വാ​​​ഴ്ത്ത​​​പ്പെ​​​ട്ട​​​വ​​​രാ​​​യ കാ​​​ർ​​​ലോ അ​​​ക്കു​​​ത്തി​​​സി​​​ന്‍റെ​​​യും പി​​​യ​​​ർ ജോർജോ ഫ്ര​​​സാ​​​ത്തി​​​യു​​​ടെ​​​യും തി​​​രു​​​ശേ​​​ഷി​​​പ്പ് വ​​​ണ​​​ങ്ങാ​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും. ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​ന് റോ​​​മി​​​ലെ സ​​​ർ​​​ക്ക​​​സ് മാ​​​ക്സി​​​മ​​​സി​​​ൽ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി കു​​​ന്പ​​​സാ​​​രം ന​​​ട​​​ക്കും. വി​​​വി​​​ധ ഭാ​​​ഷ​​​ക​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന കു​​​ന്പ​​​സാ​​​ര​​​ത്തി​​​ന് ആ​​​യി​​​ര​​​ത്തോ​​​ളം വൈ​​​ദി​​​ക​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കും.

ഓ​​​ഗ​​​സ്റ്റ് ര​​​ണ്ടി​​​നു രാ​​​ത്രി 8.30നാ​​​ണ് മാ​​​ർ​​​പാ​​​പ്പ നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന നിശാജാഗരണം. ഇ​​​തി​​​നു പി​​​ന്നാ​​​ലെ അ​​​മേ​​​രി​​​ക്ക, മെ​​​ക്സി​​​ക്കോ, ഇ​​​റ്റ​​​ലി എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ഒ​​​രാ​​​ൾ വീ​​​തം പ്രാ​​​ദേ​​​ശി​​​ക ഭാ​​​ഷ​​​ക​​​ളി​​​ൽ മാ​​​ർ​​​പാ​​​പ്പ​​​യു​​​മാ​​​യി സം​​​വ​​​ദി​​​ക്കും. ക​​​ടു​​​ത്ത ചൂ​​​ടി​​​ൽ​​​നി​​​ന്നു വേ​​​ദി​​​ക​​​ളെ ത​​​ണു​​​പ്പി​​​ക്കാ​​​നാ​​​യി നാ​​​ല് വ​​​ലി​​​യ മി​​​സ്റ്റ് കാ​​​ന​​​ണു​​​ക​​​ൾ സ​​​ജ്ജ​​​മാ​​​ക്കും. ജൂ​​​ബി​​​ലി പ​​​രി​​​പാ​​​ടി​​​ക​​​ൾ വ​​​ത്തി​​​ക്കാ​​​ൻ വോ​​​ക്സ് ആ​​​പ്പി​​​ലൂ​​​ടെ അ​​​ഞ്ചു ഭാ​​​ഷ​​​ക​​​ളി​​​ൽ ത​​​ത്‌​​​സ​​​മ​​​യം സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും. വ​​​ത്തി​​​ക്കാ​​​ൻ റേ​​​ഡി​​​യോ എ​​​ട്ടു ഭാ​​​ഷ​​​ക​​​ളി​​​ൽ പ​​​രി​​​പാ​​​ടി​​​ക​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ക്കും. തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്ക് ഏ​​​ത് ആ​​​വ​​​ശ്യ​​​ത്തി​​​നും 80 ഭാ​​​ഷ​​​ക​​​ൾ സം​​​സാ​​​രി​​​ക്കു​​​ന്ന ത​​​ങ്ങ​​​ളു​​​ടെ എ​​​ഐ സ​​​ഹാ​​​യി​​​യാ​​​യ ജൂ​​​ലി​​​യ​​​യു​​​മാ​​​യി വാ​​​ട്സാ​​​പ്, മെ​​​സ​​​ഞ്ച​​​ർ, ടെ​​​ലി​​​ഗ്രാം, വെ​​​ബ് എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ ബ​​​ന്ധ​​​പ്പെ​​​ടാ​​​മെ​​​ന്നു റോം ​​​മേ​​​യ​​​ർ റോ ബെർത്തോ ഗ്വാ​​​ൾ​​​ത്തിയേ​​​രി അ​​​റി​​​യി​​​ച്ചു.
തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്കു താ​​​മ​​​സി​​​ക്കാ​​​നാ​​​യി റോ​​​മി​​​ലെ​​​യും പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ലെ​​​യും 370 ഇ​​​ട​​​വ​​​ക​​​ക​​​ൾ, 400 സ്കൂ​​​ളു​​​ക​​​ൾ, സി​​​വി​​​ൽ പ്രൊ​​​ട്ട​​​ക്‌​​​ഷ​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ൾ, മു​​​നി​​​സി​​​പ്പ​​​ൽ സ്പോ​​​ർ​​​ട്സ് ഹാ​​​ളു​​​ക​​​ൾ, ജി​​​മ്മു​​​ക​​​ൾ എ​​​ന്നി​​​വ​​​യാ​​​ണ് ഒ​​​രു​​​ക്കു​​​ന്ന​​​ത്. ഇ​​​തു​​​ കൂ​​​ടാ​​​തെ, നി​​​ര​​​വ​​​ധി വീ​​​ടു​​​ക​​​ളി​​​ലും തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്കു താ​​​മ​​​സ​​​മൊ​​​രു​​​ക്കും.

Tags : vatiican Youth Jubilee celebrations

Recent News

Up