x
ad
Sat, 26 July 2025
ad

ADVERTISEMENT

ട്രെ​യി​നി​ൽ വി​ദ്യാ​ർ​ഥിനി​യെ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ


Published: July 26, 2025 02:38 AM IST | Updated: July 26, 2025 02:38 AM IST

തി​രു​വ​ന​ന്ത​പു​രം: ട്രെ​യി​നി​ൽ വെ​ച്ച് വി​ദ്യാ​ർ​ഥി​നി​യെ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യും തൃ​ശൂ​ർ ലോ ​കോ​ളേ​ജ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ പെ​ൺ​കു​ട്ടി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്.

സം​ഭ​വ​മു​ണ്ടാ​യ ഉ​ട​ൻ​ത​ന്നെ പെ​ൺ​കു​ട്ടി റെ​യി​ൽ​വേ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും, പോ​ലീ​സ് ഉ​ട​ൻ​ത​ന്നെ പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ൾ ഒ​രു സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​ണെ​ന്നാ​ണ് റെ​യി​ൽ​വേ പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്ന​ത്.

പ്ര​തി​യെ ത​മ്പാ​നൂ​ർ റെ​യി​ൽ​വേ പോലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു.

Tags :

Recent News

Up