x
ad
Sat, 26 July 2025
ad

ADVERTISEMENT

പെ​ൺ​സു​ഹൃ​ത്തു​മാ​യു​ള്ള സൗ​ഹൃ​ദത്തെ ചൊ​ല്ലി ത​ർ​ക്കം; യു​വാ​വി​നെ ക​ഴു​ത്ത​റ​ത്ത് കൊ​ന്നു


Published: July 26, 2025 06:44 AM IST | Updated: July 26, 2025 06:45 AM IST

ന്യൂ​ഡ​ൽ​ഹി: പെ​ൺ​സു​ഹൃ​ത്തു​മാ​യു​ള്ള ബ​ന്ധ​ത്തെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ 20കാ​ര​നെ ക​ഴു​ത്ത​റ​ത്തു കൊ​ന്നു. ഡ​ൽ​ഹി​യി​ലാ​ണ് സം​ഭ​വം. ര​ണ്ടാം വ​ർ​ഷ ബി ​കോം വി​ദ്യാ​ർ​ഥി​യാ​യ ഹ​ർ​ഷ് ഭാ​ട്ടി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ പാ​ണ്ഡ​വ് ന​ഗ​ർ സ്വ​ദേ​ശി​യാ​യ അ​ക്ഷ​ത് ശ​ർ​മ​യെ പോ​ലീ​സ് പി​ടി​കൂ​ടി. ത​ന്‍റെ പെ​ൺ​സു​ഹൃ​ത്തും ഹ​ർ​ഷ് ഭാ​ട്ടി​യും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ൽ അ​ക്ഷ​ത് ശ​ർ​മ അ​സ്വ​സ്ഥ​നാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യി​ൽ നി​ന്നും അ​ക​ലം പാ​ലി​ക്കാ​ൻ അ​ക്ഷ​ത് നി​ര​വ​ധി ത​വ​ണ ഹ​ർ​ഷി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഹ​ർ​ഷ് ഇ​ത് അ​വ​ഗ​ണി​ച്ചു.

ജൂ​ലൈ 17 ന് ​പെ​ൺ​കു​ട്ടി​യോ​ടൊ​പ്പം ഹ​ർ​ഷ് നി​ൽ​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​ക്ഷ​ത്, ഇ​വ​രു​ടെ അ​ടു​ക്ക​ലേ​ക്ക് അ​ടു​ത്തേ​ക്ക് വ​രി​ക​യും ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് ഹ​ർ​ഷി​ന്‍റെ ക​ഴു​ത്ത് മു​റി​ക്കു​ക​യും ചെ​യ്തു. ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ല​ഭി​ച്ച മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ണ്ഡ​വ് ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു.

Tags :

Recent News

Up