x
ad
Sun, 27 July 2025
ad

ADVERTISEMENT

മ​നു​ഷ്യ വി​സ​ർ​ജ്യം അ​ട​ങ്ങി​യ മാ​ലി​ന്യം പൊ​തു​സ്ഥ​ല​ത്ത് ത​ള്ളി; ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍


Published: July 26, 2025 04:42 PM IST | Updated: July 26, 2025 04:42 PM IST

മാ​രാ​രി​ക്കു​ളം: മ​നു​ഷ്യ വി​സ​ർ​ജ്യം അ​ട​ങ്ങി​യ മാ​ലി​ന്യം ടാ​ങ്ക​ർ ലോ​റി ഉ​പ​യോ​ഗി​ച്ച് പൊ​തു​സ്ഥ​ല​ത്ത് ത​ള്ളി​യ കേ​സി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് 7-ാം വാ​ർ​ഡി​ൽ മ​നീ​ഷ ഭ​വ​നി​ല്‍ യ​ദു (28), ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് 3-ാം വാ​ർ​ഡി​ൽ ചെ​റു​വാ​ര​ണം ശ​ശി സ​ദ​ന​ത്തി​ൽ അ​ജ​യ് (28) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​രാ​രി​ക്കു​ളം പോ​ലീ​സ് ആ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ചേ​ർ​ത്ത​ല ദേ​ശീ​യ​പാ​ത​യി​ൽ ഓ​ട്ടോ​കാ​സ്റ്റി​ന് സ​മീ​പം ക​ഴി​ഞ്ഞ​ദി​വ​സം വെ​ളു​പ്പി​ന് 5.45 ഓ​ടെ ടാ​ങ്ക​ർ ലോ​റി​യി​ൽ ശേ​ഖ​രി​ച്ച മാ​ലി​ന്യം ത​ള്ളി​യ കേ​സി​ലാ​ണ് ന​ട​പ​ടി.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ദോ​ഷ​വും പ​രി​സ്ഥി​തി​ക്ക് ദോ​ഷ​ക​ര​വു​മാ​യ രീ​തി​യി​ൽ മാ​ലി​ന്യം ത​ള്ളി​യ​തി​നാ​ണ് ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

Tags :

Recent News

Up