ADVERTISEMENT
കണ്ണൂർ: മിഷനറി സൊസൈറ്റി ഫോർ ദി മാർജിനലൈസ്ഡ് (എംഎസ്എം) അഥവാ പാർശ്വവത്കരിക്കപ്പെട്ടവരുടെ അപ്പസ്തോലിക ജീവിത സമൂഹത്തിനു സീറോ മലബാർ സഭയുടെ അംഗീകാരം. ഔദ്യോഗിക പ്രഖ്യാപനം 30ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചെന്പേരി ലൂർദ്മാതാ ബസിലിക്കയിൽ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിക്കും.
തലശേരി അതിരൂപത ചാൻസലർ റവ. ഡോ. ബിജു മുട്ടത്തുകുന്നേൽ വിശുദ്ധ കുർബാനമധ്യേ സിനഡിന്റെ ഡിക്രി വായിക്കും. ചടങ്ങിൽ 13 സഹോദരങ്ങൾ അംഗത്വ വാഗ്ദാനം നടത്തി സഭാവസ്ത്രം സ്വീകരിക്കും. ചെമ്പേരി ലൂർദ്മാതാ ബസിലിക്ക റെക്ടർ റവ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട് സ്വാഗതവും ഫാ. സെബാസ്റ്റ്യൻ മണപ്പാത്തുപറമ്പിൽ നന്ദിയും പറയും. തുടർന്ന് സ്നേഹവിരുന്നും ഉണ്ടാകും.
33 വർഷമായി, പാർശ്വവത്കരിക്കപ്പെട്ടവരെയും അനാഥരയെും രോഗികളെയും ശുശ്രൂഷിക്കുന്ന ഫാ.ജോർജ് കുറ്റിക്കൽ സ്ഥാപിച്ച ആകാശപ്പറവകളുടെ കൂട്ടുകാരുടെയും കോട്ടയത്ത് കുട്ടികൾക്ക് വേണ്ടി ജീവകാരുണ്യപ്രവർത്തനം നടത്തുന്ന തെരേസ്യൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും പ്രേഷിതരെ സംയോജിപ്പിച്ചാണു സീറോ മലബാർ സഭ ‘അപ്പസ്തോലിക ജീവിത സമൂഹം’ രൂപീകരിച്ചത്.
തലശേരി അതിരൂപതയിൽ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ രക്ഷാകർത്തൃത്വത്തിലാണ് അപ്പസ്തോലിക് ജീവിത സമൂഹം സ്ഥാപിക്കപ്പെടുന്നത്. നിലവിൽ ഒരു വൈദികനും വൈദിക പരിശീലനം കഴിഞ്ഞ രണ്ടുപേരും 10 ബ്രദേഴ്സും 15 സഹപ്രേക്ഷിതരും 26 സഹോദരിമാരുമാണ് എംഎസ്എമ്മിലുള്ളത്.
Tags : MSM Apostolic