x
ad
Sun, 27 July 2025
ad

ADVERTISEMENT

അയവില്ലാതെ താ​യ്‌ലൻഡ്-​കം​ബോ​ഡി​യ സം​ഘ​ർ​ഷം


Published: July 27, 2025 04:05 AM IST | Updated: July 27, 2025 04:05 AM IST

സു​​​​​രി​​​​​ൻ: താ​​​​​യ്‌​​​​​ല​​​​​ൻ​​​​​ഡ്-​​​​​കം​​​​​ബോ​​​​​ഡി​​​​​യ അ​​​​​തി​​​​​ർ​​​​​ത്തി​​​​​സം​​​​​ഘ​​​​​ർ​​​​​ഷം രൂ​​​​​ക്ഷ​​​​​മാ​​​​​കു​​​​​ന്നു. ഇ​​​​​രു​​​​​ഭാ​​​​​ഗ​​​​​ത്തു​​​​​മാ​​​​​യി ഇ​​​​​തു​​​​​വ​​​​​രെ 33 പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. നി​​​​​ര​​​​​വ​​​​​ധിപ്പേർ​​​​​ക്ക് പ​​​​​രി​​​​​ക്കേ​​​​​റ്റു. 168,000 പേ​​​​​ർ പ​​​ലാ​​​യ​​​നം ചെ​​​യ്തു.

വെ​​​​​ടി​​​​​നി​​​​​ർ​​​​​ത്ത​​​​​ലി​​​​​നു ത​​​​​യാ​​​​​റാ​​​​​കാ​​​​​ൻ ഇ​​​​​രു​​​​​പ​​​​​ക്ഷ​​​​​ത്തും രാ​​​​​ജ്യാ​​​​​ന്ത​​​​​ര സ​​​​​മ്മ​​​​​ർ​​​​​ദം ശ​​​​​ക്ത​​​​​മാ​​​​​ണ്. ശ​​​​​നി​​​​​യാ​​​​​ഴ്ച അ​​​​​തി​​​​​ർ​​​​​ത്തിഗ്രാ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ പീ​​​​​ര​​​​​ങ്കി​​​​​യാ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളും വെ​​​​​ടി​​​​​വ​​​​​യ്പും റി​​​​​പ്പോ​​​​​ർ‌​​​​​ട്ട് ചെ​​​​​യ്തു. കു​​​​​ഴി​​​​​ബോം​​​​​ബ് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ അ​​​​​ഞ്ച് താ​​​​​യ് സൈ​​​​​നി​​​​​ക​​​​​ർ​​​​​ക്ക് പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് സം​​​​​ഘ​​​​​ർ​​​​​ഷം വീ​​​​​ണ്ടും രൂ​​​​​ക്ഷ​​​​​മാ​​​​​യി.

ത​​​​​ങ്ങ​​​​​ളെ ആ​​​​​ക്ര​​​​​മി​​​​​ച്ച​​​​​തി​​​​​നു​​​​​ള്ള തി​​​​​രി​​​​​ച്ച​​​​​ടി​​​​​യാ​​​​​ണെ​​​​​ന്നാ​​​ണു കം​​​​​ബോ​​​​​ഡി​​​​​യ​​​​​ൻ, താ​​​​​യ്‌​​​​​ല​​​​​ൻ​​​​​ഡ് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. ഇ​​​​​രു​​​​​ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും ത​​​​​ങ്ങ​​​​​ളു​​​​​ടെ ന​​​​​യ​​​​​ത​​​​​ന്ത്ര​​​​​ പ്ര​​​​​തി​​​​​നി​​​​​ധി​​​​​മാ​​​​​രെ തി​​​​​രി​​​​​ച്ചു​​​​​ വി​​​​​ളി​​​​​ച്ചു.

കം​​​​​ബോ​​​​​ഡി​​​​​യ​​​​​യു​​​​​മാ​​​​​യു​​​​​ള്ള വ​​​​​ട​​​​​ക്കു​​​​​കി​​​​​ഴ​​​​​ക്ക​​​​​ൻ അ​​​​​തി​​​​​ർ​​​​​ത്തി ക്രോ​​​​​സിം​​​​​ഗു​​​​​ക​​​​​ൾ താ​​​​​യ്‌​​​​​ല​​​​​ൻ​​​​​ഡ് അ​​​​​ട​​​​​ച്ചു. ശ​​​​​നി​​​​​യാ​​​​​ഴ്ച 12 മ​​​​​ര​​​​​ണം​​​കൂ​​​​​ടി കം​​​​​ബോ​​​​​ഡി​​​​​യ സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. ആകെ മ​​​​​ര​​​​​ണ​​​​​സം​​​​​ഖ്യ 13 ആ​​​​​യി. ഒ​​​​​രു സൈ​​​​​നി​​​​​ക​​​​​ൻ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​താ​​​​​യി താ​​​​​യ്‌​​​​​ല​​​​​ൻ​​​​​ഡും അ​​​​​റി​​​​​യി​​​​​ച്ചു.

താ​​​​​യ്‌​​​​​ല​​​​​ൻ​​​​​ഡി​​​​​ൽ മ​​​​​ര​​​​​ണ​​​​​സം​​​​​ഖ്യ 20 ആ​​​​​യി ഉ​​​​​യ​​​​​ർ​​​​​ന്നു. ഇ​​​​​തി​​​​​ൽ ഭൂ​​​​​രി​​​​​പ​​​​​ക്ഷ​​​​​വും സി​​​​​വി​​​​​ലി​​​​​യ​​​​​ന്മാ​​​​​രാ​​​​​ണ്. വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച ഐ​​​​​ക്യ​​​​​രാ​​​​​ഷ്‌ട്രസ​​​​​ഭ സു​​​​​ര​​​​​ക്ഷാ കൗ​​​​​ൺ​​​​​സി​​​​​ലി​​​​​ന്‍റെ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​യോ​​​​​ഗം ചേ​​​​​ർ​​​​​ന്ന് സം​​​​​ഘ​​​​​ർ​​​​​ഷം ല​​​​​ഘൂ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു. പ്ര​​​​​ശ്ന​​​​​പ​​​​​രി​​​​​ഹാ​​​​​ര​​​​​ത്തി​​​​​ന് മ​​​​​ധ്യ​​​​​സ്ഥ​​​​​ത വ​​​​​ഹി​​​​​ക്കാ​​​​​ൻ ആ​​​​​സി​​​​​യാ​​​​​നോ​​​​​ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്തു.

മൂ​​​​​ന്ന് അ​​​​​തി​​​​​ർ​​​​​ത്തി പ്ര​​​​​വി​​​​​ശ്യ​​​​​ക​​​​​ളി​​​​​ലാ​​​​​യി 37,635 ആ​​​​​ളു​​​​​ക​​​​​ളെ സു​​​​​ര​​​​​ക്ഷി​​​​​ത സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കു മാ​​​​​റ്റി​​​​​യെ​​​​​ന്ന് കം​​​​​ബോ​​​​​ഡി​​​​​യ​​​​​യു​​​​​ടെ ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ മ​​​​​ന്ത്രി നെ​​​​​ത് ഫീ​​​​​ക്ട്ര പ​​​​​റ​​​​​ഞ്ഞു.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, 1,31,000 പേ​​​ർ ത​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​തി​​​​​ർ​​​​​ത്തി ഗ്രാമ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് പ​​​​​ലാ​​​​​യ​​​​​നം ചെ​​​​​യ്ത​​​​​താ​​​​​യി താ​​​​​യ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ പ​​​​​റ​​​​​ഞ്ഞു. ഒ​​​​​രു നൂ​​​​​റ്റാ​​​​​ണ്ടി​​​​​ലേ​​​​​റെ പ​​​​​ഴ​​​​​ക്ക​​​​​മു​​​​​ള്ള​​​​​താ​​​​​ണു താ​​​​​യ്‍​ല​​​​​ൻ​​​​​ഡ്-​​​​​കം​​​​​ബോ​​​​​ഡി​​​​​യ അ​​​​​തി​​​​​ർ​​​​​ത്തി ത​​​​​ർ​​​​​ക്കം.

817 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ അ​​​​​തി​​​​​ർ​​​​​ത്തി​​​​​യാ​​​​​ണ് ഇ​​​​​രു​​​​​ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും പ​​​​​ങ്കി​​​​​ടു​​​​​ന്ന​​​​​ത്. കം​​​​​ബോ​​​​​ഡി​​​​​യ​​​​​ൻ അ​​​​​തി​​​​​ർ​​​​​ത്തി​​​​​യി​​​​​ലെ ക്ഷേ​​​​​ത്ര​​​​​ങ്ങ​​​​​ളു​​​​​ടെ ഉ​​​​​ട​​​​​മ​​​​​സ്ഥാ​​​​​വ​​​​​കാ​​​​​ശ​​​​​ത്തെ ചൊ​​​​​ല്ലി​​​​​യു​​​​​ൾ​​​​​പ്പെ​​​​​ടെ ത​​​​​ർ​​​​​ക്ക​​​​​മു​​​​​ണ്ട്. മു​​​​​ൻ​​​​​കാ​​​​​ല ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലു​​​​​ക​​​​​ൾ ലഘുവും ഹ്ര​​​​​സ്വ​​​​​വു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഏ​​​​​താ​​​​​നും ആ​​​​​ഴ്ച മു​​​​​മ്പ് അ​​​​​തി​​​​​ർ​​​​​ത്തി​​​​​യി​​​​​ൽ ഒ​​​​​രു കം​​​​​ബോ​​​​​ഡി​​​​​യ​​​​​ൻ സൈ​​​​​നി​​​​​ക​​​​​ൻ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​തോ​​​​​ടെ​​​​​യാ​​​​​ണു ഇപ്പോഴത്തെ സം​​​​​ഘ​​​​​ർ​​​​​ഷം ഉ​​​​​ട​​​​​ലെ​​​​​ടു​​​​​ത്ത​​​​​ത്.

Tags :

Recent News

Up