ADVERTISEMENT
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും ഇപ്പോഴും തുടരുകയാണെന്നും സംയുക്തസേനാ മേധാവി ജനറൽ അനിൽ ചൗഹാൻ. പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധത്തിലും അറിവിലും സൈന്യത്തിന് ഒരുപോലെ പ്രാവീണ്യം വേണം. യുദ്ധത്തിന് മൂന്ന് തലങ്ങളാണുള്ളത് അടവുകൾ, പ്രവൃത്തി, എല്ലാ മേഖലയിലുമുള്ള തന്ത്രപരമായ ആധിപത്യമുറപ്പാക്കൽ. യോദ്ധാവിന് ഈ മൂന്ന് തലങ്ങളിലും പ്രാവീണ്യമുണ്ടാകണം.
അടിക്കടിയുള്ള സാങ്കേതികവിദ്യാ പ്രവാഹത്താൽ എല്ലായിടത്തും അസാധാരണവേഗമാണ്. യുദ്ധതന്ത്രങ്ങളുടെ കാര്യത്തിൽ മൂന്നാം വിപ്ലവമാണിപ്പോൾ. 24 മണിക്കൂറും സേന സർവസന്നാഹത്തോടെയാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags :