ADVERTISEMENT
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദന് കാപിറ്റൽ പണിഷ്മെന്റ് കൊടുക്കണമെന്ന് ഒരു യുവ വനിതാ നേതാവ് പറഞ്ഞുവെന്ന് വെളിപ്പെടുത്തലുമായി മുൻ എംപി സുരേഷ് കുറുപ്പ്.
ഒരു ദിനപത്രത്തിന്റെ വാരാന്തപതിപ്പിൽ എഴുതിയ ലേഖനത്തിലാണ് സുരേഷ് കുറുപ്പ് തുറന്നുപറച്ചിൽ നടത്തിയത്. 2015 ൽ ആലപ്പുഴയിൽ നടത്തിയ സിപിഎം സംസ്ഥാന സമ്മേളനത്തിനിടെയാണ് സംഭവം. സമ്മേളനത്തിൽ നിന്ന് വി.എസ് ഇറങ്ങിപ്പോയത് ക്യാപിറ്റൽ പണിഷ്മെന്റ് പരാമര്‍ശനത്തിന് പിന്നാലെയാണെന്നാണ് ലേഖനത്തിൽ പറയുന്നത്.
ഒരു യുവ വനിതാ നേതാവാണ് പരാമര്‍ശം നടത്തിയതെന്നാണ് വെളിപ്പെടുത്തൽ. ഈ പരാമര്‍ശത്തിന് പിന്നാലെ വി.എസ് സമ്മേളനം ബഹിഷ്കരിച്ച് പോവുകയായിരുന്നു. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹം പാര്‍ട്ടിയെ ഒരിക്കലും അധിക്ഷേപിച്ചില്ലെന്നും സുരേഷ് കുറുപ്പ് പറയുന്നു.
അതേസമയം ലേഖനത്തിലെ വിവാദ വെളിപ്പെടുത്തലിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ സുരേഷ് കുറുപ്പ് തയാറായിട്ടില്ല.
Tags :