ADVERTISEMENT
വയനാട്: വയനാട് യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി. മണ്ഡലം പ്രസിഡന്റുമാർക്കും നിയോജകമണ്ഡലം പ്രസിഡന്റുമാർക്കും സസ്പെൻഷൻ. സംഘടനാ രംഗത്ത് നിർജീവം എന്ന് ആരോപിച്ചാണ് നടപടി.
രണ്ട് മണ്ഡലം പ്രസിഡന്റുമാരെയും 14 നിയോജകമണ്ഡലം ഭാരവാഹികളെയും സസ്പെൻഡ് ചെയ്തു. അഞ്ചുകുന്നു മണ്ഡലം പ്രസിഡന്റായിട്ടുള്ള പി.കെ. സുഹൈബ് തൃശിലേരി മണ്ഡലം പ്രസിഡന്റായിട്ടുള്ള ഹുസൈൻ ബാവലി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ഉപ ഭാരവാഹികളായ മുഹമ്മദ് ഉനൈസ്, നിജിൻ ജെയിംസ്, അനീഷ് തലപ്പുഴ, അജ്മൽ, അജൽ ജെയിംസ്, ജോഫ്രി വിൻസെന്റ്, അഖിൽ ജോസ്, ആൽവിൻ, റാഫി, രാജേഷ്, റോബിൻ ഇലവുങ്കൽ, ജിതിൻ എബ്രഹാം, രോഹിണി, രാഹുൽ ഒലിപ്പാറ എന്നിവരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. സജീവമല്ലാത്ത ഭാരവാഹികളെ നടപടിയെടുക്കുന്നു എന്നുള്ളത് കാണിച്ചാണ് വാർത്താ കുറിപ്പ് പുറത്തുവന്നിട്ടുള്ളത്.
Tags :