ADVERTISEMENT
ബാത്തുമി: ചെസ് വനിതാ ലോകകപ്പ് ഫൈനലിന്റെ രണ്ടാംഘട്ടം ഇന്ന് നടക്കും. ഇന്ത്യയുടെ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും തമ്മിലുള്ള വാശിയേറിയ ആദ്യ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു.
ഇതോടെയാണ് ഇന്ന് നടക്കുന്ന രണ്ടാം ക്ലാസിക്കല്‍ മത്സരത്തില്‍ ഇരുവരും വീണ്ടും ഏറ്റുമുട്ടുന്നത്. രണ്ടാം ഗെയിം ഇന്ത്യന്‍ സമയം വൈകുന്നേരം 4.45 ന് ആരംഭിക്കും. സ്കോറുകള്‍ തുല്യനിലയില്‍ തുടരുകയാണെങ്കില്‍ ലോക ജേതാവിനെ നിര്‍ണയിക്കാന്‍ തിങ്കളാഴ്ച ടൈബ്രേക്കറുകള്‍ നടക്കും.
ടൈബ്രേക്കര്‍ പത്തു മിനിറ്റ് വീതമുള്ള രണ്ട് റാപ്പിഡ് ഗെയിമാണ്. ഓരോ നീക്കത്തിനും 10 സെക്കന്‍ഡ് ഇന്ക്രിമെന്റുണ്ട്. രണ്ട് റാപ്പിഡ് ഗെയിമിനുശേഷവും സമനിലയാണെങ്കില്‍ അഞ്ച് മിനിറ്റ് വീതമുള്ള, മൂന്ന് സെക്കന്‍ഡ് ഇന്‍ക്രിമെന്റുള്ള രണ്ട് മത്സരംകൂടി നടത്തും.
അവിടെയും സമനിലയാണെങ്കില്‍ മൂന്നു മിനിറ്റിന്റെ രണ്ട് ബ്ലിറ്റ്സ്. തുടര്‍ന്ന് ജേതാക്കളെ നിശ്ചയിക്കുന്നതുവരെ 3+2 ബ്ലിറ്റ്സ് മത്സരം അരങ്ങേറും. ആദ്യ മത്സരത്തിൽ വെള്ള കരുക്കളുമായി കളിച്ച ദിവ്യ, ക്വീന്‍സ് ഗാംബിറ്റ് ആക്സെപ്റ്റഡിലൂടെ തുടക്കത്തില്‍ത്തന്നെ മുന്‍തൂക്കം നേടി.
എന്നാല്‍ തുടക്കത്തിലെ പതര്‍ച്ചയില്‍ നിന്ന് ഹംപി തിരിച്ചുവരുകയായിരുന്നു. 16-ാം നീക്കത്തിൽ ഹംപി മികച്ച ഫോം കണ്ടെത്തുകയായിരുന്നു.
Tags :