ADVERTISEMENT
മാഞ്ചസ്റ്റര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ സൂപ്പര്‍ പേസറും ലോക ഒന്നാം നമ്പര്‍ ബൗളറുമായ ജസ്പ്രീത് ബുംറ ആദ്യമായി സെഞ്ചുറി കടന്നു.
ബാറ്റിംഗില്‍ അല്ല, ഒരു ഇന്നിംഗ്സില്‍ റണ്‍സ് വഴങ്ങുന്നതില്‍..! ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഇന്നിംഗ്സില്‍ 100 റണ്‍സില്‍ താഴെ റണ്‍സ് വഴങ്ങുന്നതിന്റെ റിക്കാര്‍ഡ് (90) സ്വന്തമായുള്ള താരമാണ് ബുംറ.
ഇംഗ്ലണ്ടിനെതിരേ മാഞ്ചസ്റ്ററില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ 33 ഓവറില്‍ ബുംറ വഴങ്ങിയത് 112 റണ്‍സ്. വീഴ്ത്താന്‍ സാധിച്ചത് രണ്ടു വിക്കറ്റ് മാത്രവും.
തുടര്‍ച്ചയായി 90 ഇന്നിംഗ്സില്‍ 100 റണ്‍സില്‍ താഴെ വഴങ്ങി ബുംറയുടെ ‘പിശുക്കിന്’ ഇതോടെ വിരാമമായി.
Tags :