ADVERTISEMENT
മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ റിക്കാര്‍ഡ് മറികടന്ന് ശുഭ്മാന്‍ ഗില്‍. ഇംഗ്ലണ്ടിനെതിരേ ഒരു ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എടുക്കുന്ന ക്യാപ്റ്റന്‍ എന്ന റിക്കാര്‍ഡാണ് കോഹ്ലിയെ മറികടന്ന് ഗില്‍ സ്വന്തമാക്കിയത്.
2016ല്‍ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ എട്ട് ഇന്നിംഗ്സില്‍നിന്ന് 655 റണ്‍സ് നേടിയതായിരുന്നു കോഹ്ലിയുടെ റിക്കാര്‍ഡ്.
ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഏഷ്യന്‍താരം എന്ന റിക്കാര്‍ഡും ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കി. 2006ല്‍ പാക്കിസ്ഥാന്റെ മുഹമ്മദ് യൂസഫ് നേടിയ 631 റണ്‍സാണ് ഗില്‍ പഴങ്കഥയാക്കിയത്.
Tags :