ADVERTISEMENT
കൊച്ചി: ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ദേശീയ വിദ്യാഭ്യാസ ഉച്ചകോടിക്ക് ഇന്ന് കൊച്ചിയില്‍ തുടക്കമാകും.
ജ്ഞാനസഭ എന്ന പേരിൽ മൂന്നു ദിവസങ്ങളിലായി നടത്തുന്ന ഉച്ചകോടിയിൽ കേരളത്തിലെ അഞ്ചു സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുക്കും. ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവത് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരും കേന്ദ്ര സര്‍വകലാശാലകളിലെയടക്കം വൈസ് ചാന്‍സലര്‍മാരും യുജിസിയിലെ പ്രമുഖരും സമ്മേളനത്തിന്റെ ഭാഗമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
Tags :