x
ad
Sun, 27 July 2025
ad

ADVERTISEMENT

മണിപ്പുരിൽ വൻ ആയുധവേട്ട


Published: July 26, 2025 11:30 PM IST | Updated: July 26, 2025 11:30 PM IST

ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പു​​​രി​​​ലെ അ​​​ഞ്ച് ജി​​​ല്ല​​​ക​​​ളി​​​ൽ സു​​​ര​​​ക്ഷാ​​​സേ​​​ന ന​​​ട​​​ത്തി​​​യ തി​​​ര​​​ച്ചി​​​ലി​​​ൽ 90 തോ​​​ക്കു​​​ക​​​ളും എ​​​ഴു​​​നൂ​​​റോ​​​ളം വെ​​ടി​​ക്കോ​​പ്പു​​ക​​ളും ക​​​ണ്ടെ​​​ത്തി. 2023 മേ​​​യി​​​ൽ​​​ തു​​​ട​​​ങ്ങി​​​യ വം​​​ശീ​​​യ​​​പോ​​​രി​​​നു​​​ശേ​​​ഷം പോ​​​ലീ​​​സി​​​ന്‍റെ ആ​​​യു​​​ധ​​​ശാ​​​ല​​​യി​​​ൽനി​​​ന്നു മോ​​​ഷ്‌ടിച്ച​​​വ​​​യാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യ ആ​​​യു​​​ധ​​​ങ്ങ​​​ളി​​​ൽ ഏ​​​റെ​​​യും.

ഇം​​​ഫാ​​​ൽ ഈ​​​സ്റ്റ്, ഇം​​​ഫാ​​​ൽ വെ​​​സ്റ്റ്, തൗ​​​ബാ​​​ൽ, ക​​​ക്ചിം​​​ഗ്, ബി​​​ഷ്ണു​​​പു​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നും മ​​​ണി​​​പ്പു​​​ർ പോ​​​ലീ​​​സ്, സി​​​ആ​​​ർ​​​പി​​​എ​​​ഫ്, ബി​​​എ​​​സ്എ​​​ഫ്, ക​​​ര​​​സേ​​​ന, ആ​​​സാം റൈ​​​ഫി​​​ൾ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് ആ​​​യു​​​ധ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. മൂ​​​ന്ന് എ​​​കെ ശ്രേണിയിലു ള്ള തോ​​​ക്കു​​​ക​​​ൾ ഒ​​​രു എം 16 ​​​റൈ​​​ഫി​​​ൾ, അ​​​ഞ്ച് ഇ​​​ൻ​​​സാ​​​സ് റൈ​​​ഫി​​​ളു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​വ​​​യി​​​ലു​​​ണ്ട്.

Tags : Manipur

Recent News

Up