x
ad
Sun, 27 July 2025
ad

ADVERTISEMENT

ഗോ​വി​ന്ദ​ച്ചാ​മിക്ക് ഇ​നി ഏ​കാ​ന്ത​ത​ട​വ്


Published: July 26, 2025 10:57 PM IST | Updated: July 26, 2025 10:57 PM IST

തൃ​​​ശൂ​​​ർ: കൊ​​​ടും​​​കു​​​റ്റ​​​വാ​​​ളി ഗോ​​​വി​​​ന്ദ​​​ച്ചാ​​​മി​​​യെ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ വി​​​യ്യൂ​​​രി​​​ലു​​​ള്ള അ​​​തീ​​​വ​​​സു​​​ര​​​ക്ഷാ​​​ജ​​​യി​​​ലി​​​ൽ എ​​​ത്തി​​​ച്ചു. ഗോ​​​വി​​​ന്ദ​​​ച്ചാ​​​മി​​​യെ​​​യും​​​കൊ​​​ണ്ടു​​​ള്ള പോ​​​ലീ​​​സ് വാ​​​ഹ​​​നം ക​​​ണ്ണൂ​​​രി​​​ൽ​​​നി​​​ന്നു രാ​​​വി​​​ലെ ഏ​​​ഴ​​​ര​​​യ്ക്കാ​​​ണ് വി​​​യ്യൂ​​​രി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട​​​ത്. ക​​​ന​​​ത്ത സു​​​ര​​​ക്ഷാ ​​​ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​യി​​​രു​​​ന്നു. ജ​​​യി​​​ലി​​​നു മു​​​ന്നി​​​ലും റോ​​​ഡി​​​ലും വ​​​ൻ​​​പോ​​​ലീ​​​സ് സം​​​ഘ​​​വും വ​​​ലി​​​യ മാ​​​ധ്യ​​​മ​​​പ്പ​​​ട​​​യു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ജ​​​യി​​​ലി​​​നു​​​മു​​​ന്നി​​​ൽ കാ​​​ത്തു​​​നി​​​ന്നി​​​രു​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ മ​​​റി​​​ക​​​ട​​​ന്ന് അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ലാ​​​ണ് വാ​​​ഹ​​​നം ജ​​​യി​​​ൽ വളപ്പിലേക്കു പോ​​​യ​​​ത്.


പുറത്തിറങ്ങാൻ അനുവാദമില്ല


ജ​​​യി​​​ലി​​​ലെ​​​ത്തി​​​ച്ച​​​ശേ​​​ഷം ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഗോ​​​വി​​​ന്ദ​​​ച്ചാ​​​മി​​​യെ ഏ​​​കാ​​​ന്ത​​​ത​​​ട​​​വി​​​നു​​​ള്ള സെ​​​ല്ലി​​​ലേ​​​ക്കു മാ​​​റ്റി. ക​​​ണ്ണൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ൽ​​​നി​​​ന്നു ചാ​​​ടി​​​യ​​​തി​​​നു​​​ പി​​​ന്നാ​​​ലെ​​​യാ​​​ണു ഗോ​​​വി​​​ന്ദ​​​ച്ചാ​​​മി​​​യു​​​ടെ ജ​​​യി​​​ൽ​​​മാ​​​റ്റം. ഏ​​​കാ​​​ന്ത​​​ത​​​ട​​​വി​​​ലാ​​​ണ് ഇ​​​നി ഇയാളെ പാ​​​ർ​​​പ്പി​​​ക്കു​​​ക. ഇ​​​വി​​​ടെ ത​​​ട​​​വു​​​കാ​​​ർ​​​ക്കു പ​​​ര​​​സ്പ​​​രം കാ​​​ണാ​​​നോ സം​​​സാ​​​രി​​​ക്കാ​​​നോ സാ​​​ധി​​​ക്കി​​​ല്ല. ഭ​​​ക്ഷ​​​ണ​​​ത്തി​​​നും പു​​​റ​​​ത്തി​​​റ​​​ങ്ങാനാവില്ല. ഭക്ഷണം സെ​​​ല്ലി​​​ൽ എ​​​ത്തി​​​ച്ചു​​​ന​​​ൽ​​​കും.
കോ​​​ട​​​തി​​​ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി​​​പ്പോ​​​ലും ത​​​ട​​​വു​​​കാ​​​രെ പു​​​റ​​​ത്തി​​​റ​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ വി​​​യ്യൂ​​​രി​​​ലെ അ​​​തീ​​​വ​​​സു​​​ര​​​ക്ഷാ ​​​ജ​​​യി​​​ലി​​​ൽ വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സിം​​​ഗ് സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ വി​​​ചാ​​​ര​​​ണ ന​​​ട​​​ത്താ​​​നും സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. റ​​​ഫ​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലേ​​​ക്കു നേ​​​രി​​​ട്ടു കൊ​​​ണ്ടു​​​പോ​​​കാ​​​തി​​​രി​​​ക്കാ​​​ൻ ടെ​​​ലി​​​മെ​​​ഡി​​​സി​​​ൻ സം​​​വി​​​ധാ​​​ന​​​വു​​​മു​​​ണ്ട്.


ഗോവിന്ദച്ചാമി- 126


536 പേ​​​രെ പാ​​​ർ​​​പ്പി​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള ജ​​​യി​​​ലി​​​ൽ ഇ​​​പ്പോ​​​ഴു​​​ള്ള​​​ത് 255 കൊ​​​ടും​​​കു​​​റ്റ​​​വാ​​​ളി​​​ക​​​ളാ​​​ണ്. 126-ാമ​​​ത് ത​​​ട​​​വു​​​കാ​​​ര​​​നാ​​​യാ​​​ണ് ഗോ​​​വി​​​ന്ദ​​​ച്ചാ​​​മി​​​ എത്തി​​​യ​​​ത്. 4.2 മീ​​​റ്റ​​​റാ​​​ണ് അ​​​തീ​​​വ​​​സു​​​ര​​​ക്ഷാ​​​ ജ​​​യി​​​ലി​​​ലെ സെ​​​ല്ലു​​​ക​​​ളു​​​ടെ ഉ​​​യ​​​രം. പു​​​റ​​​ത്ത് ആ​​​റു​​​മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ൽ 700 മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വി​​​ൽ മ​​​തി​​​ൽ, ഇ​​​തി​​​നു​​​മു​​​ക​​​ളി​​​ൽ പ​​​ത്ത​​​ടി ഉ​​​യ​​​ര​​​ത്തി​​​ൽ വൈ​​​ദ്യു​​​ത​​​വേ​​​ലി, മ​​​തി​​​ലി​​​നു​​​ പു​​​റ​​​ത്ത് 15 മീ​​​റ്റ​​​ർ വീ​​​തം ഉ​​​യ​​​ര​​​മു​​​ള്ള നാ​​​ലു വാ​​​ച്ച് ട​​​വ​​​റു​​​ക​​​ളും അ​​​തി​​​ൽ നൈ​​​റ്റ് വി​​​ഷ​​​ൻ ബൈ​​​നോ​​​ക്കു​​​ല​​​റും ഹൈ ​​​ബീം സ​​​ർ​​​ച്ച് ലൈ​​​റ്റ്, വാ​​​ക്കി ടോ​​​ക്കി സ​​​ജ്ജീ​​​ക​​​ര​​​ണ​​​ങ്ങ​​​ളോ​​​ടെ ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ളാ​​​യ ഗാ​​​ർ​​​ഡു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും. 250ൽ​​​പ്പ​​​രം സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ദൃ​​​ശ്യ​​​ങ്ങ​​​ൾ ക​​​ണ്‍​ട്രോ​​​ൾ റൂ​​​മി​​​ൽ നി​​​രീ​​​ക്ഷി​​​ക്കും.


​​കൊ​​​ടും​​​ക്രി​​​മി​​​ന​​​ലു​​​ക​​​ൾ
അന്യ സംസ്ഥാനങ്ങളിലേക്ക്


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗോ​​​വി​​​ന്ദ​​​ച്ചാ​​​മി അ​​​ട​​​ക്ക​​​മു​​​ള്ള ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട കൊ​​​ടും ക്രി​​​മി​​​ന​​​ലു​​​ക​​​ളി​​​ൽ പ​​​ല​​​രു​​​ടെ​​​യും അ​​​ന്ത​​​ർ സം​​​സ്ഥാ​​​ന ജ​​​യി​​​ൽ മാ​​​റ്റം ആ​​​ലോ​​​ചി​​​ച്ചു സ​​​ർ​​​ക്കാ​​​ർ. ഇ​​​പ്പോ​​​ൾ കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​യി​​​ലു​​​ക​​​ളി​​​ൽ അ​​​സം, ത​​​മി​​​ഴ്നാ​​​ട്, ബം​​​ഗാ​​​ൾ, ക​​​ർ​​​ണാ​​​ട​​​ക തു​​​ട​​​ങ്ങി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ നി​​​ര​​​വ​​​ധി ത​​​ട​​​വു​​​കാ​​​രു​​​ണ്ട്. ഇ​​​വ​​​രെ അ​​​വ​​​രു​​​ടെ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ജ​​​യി​​​ലു​​​ക​​​ളി​​​ലേ​​​ക്കു മാ​​​റ്റാ​​നാ​​ണ് ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നു ബ​​​ന്ധ​​​പ്പെ​​​ട്ട സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ജ​​​യി​​​ൽ ഡി​​​ജി​​​പി​​​മാ​​​രു​​​ടെ സ​​​മ്മ​​​തം കൂ​​​ടി ആ​​​വ​​​ശ്യ​​​മു​​​ണ്ട്.
ഇ​​​പ്പോ​​​ൾ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട കൊ​​​ടും​​​ ക്രി​​​മി​​​ന​​​ലു​​​ക​​​ളെ അ​​​തീ​​​വ സു​​​ര​​​ക്ഷാ ജ​​​യി​​​ലു​​​ക​​​ളി​​​ലാ​​​ണ് പാ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​ത്. താ​​​ങ്ങാ​​​നാ​​​വു​​​ന്ന​​​തി​​​ൽ കൂ​​​ടു​​​ത​​​ൽ ത​​​ട​​​വു​​​കാ​​​ർ ജ​​​യി​​​ലു​​​ക​​​ളി​​​ലു​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പു​​​തി​​​യ ഒ​​​രു സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കും. ഇ​​​തി​​​നാ​​​യി കോ​​​ട്ട​​​യം, പ​​​ത്ത​​​നം​​​തി​​​ട്ട മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സ്ഥ​​​ലം ക​​​ണ്ടെ​​​ത്താ​​​ൻ ശ്ര​​​മി​​​ക്കാ​​​നും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

Tags : Govindachamy

Recent News

Up