x
ad
Sun, 27 July 2025
ad

ADVERTISEMENT

ബ​ജ​റ്റ് ടൂ​റി​സ​ത്തി​നൊ​പ്പം ഇ​നി ബ​ജ​റ്റ് സ്റ്റേ​യും ഒ​രു​ക്കും


Published: July 26, 2025 10:56 PM IST | Updated: July 26, 2025 10:56 PM IST

പ്ര​​​ദീ​​​പ് ചാ​​​ത്ത​​​ന്നൂ​​​ർ


ചാ​​​ത്ത​​​ന്നൂ​​​ർ: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ബ​​​ജ​​​റ്റ് ടൂ​​​റി​​​സം സെ​​​ൽ ന​​​ട​​​ത്തു​​​ന്ന ബ​​​ജ​​​റ്റ് ടൂ​​​റി​​​സ​​​ത്തി​​​നൊ​​​പ്പം ബ​​​ജ​​​റ്റ് സ്റ്റേ​​​യും ഒ​​​രു​​​ക്കും. ഒ​​​ന്നി​​​ല​​​ധി​​​കം ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ല്ക്കു​​​ന്ന വി​​​നോ​​​ദ സ​​​ഞ്ചാ​​​ര​​​ത്തി​​​നാ​​​ണ് താ​​​മ​​​സ സൗ​​​ക​​​ര്യ​​​വും ഭ​​​ക്ഷ​​​ണ സൗ​​​ക​​​ര്യ​​​വും ഒ​​​രു​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ധാ​​​ന വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ റി​​​സോ​​​ർ​​​ട്ടു​​​ക​​​ളും ഹോ​​​ട്ട​​​ലു​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് താ​​​മ​​​സ ഭ​​​ക്ഷ​​​ണ സൗ​​​ക​​​ര്യം ഒ​​​രു​​​ക്കു​​​ന്ന​​​ത്.


ഒ​​​ന്നി​​​ല​​​ധി​​​കം ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ല്ക്കു​​​ന്ന ബ​​​ജ​​​റ്റ് ടൂ​​​റി​​​സം പ​​​രി​​​പാ​​​ടി​​​യി​​​ൽ വി​​​നോ​​​ദ സ​​​ഞ്ചാ​​​രി​​​ക​​​ൾ ത​​​ന്നെ രാ​​​ത്രി താ​​​മ​​​സ​​​ത്തി​​​ന് മു​​​റി ക​​​ണ്ടെ​​​ത്തു​​​ക​​​യും വാ​​​ട​​​ക​​​യ്ക്ക് എ​​​ടു​​​ക്കു​​​ക​​​യും വേ​​​ണ​​​മാ​​​യി​​​രു​​​ന്നു. ഇ​​ത് വി​​​നോ​​​ദ സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്കു ബു​​​ദ്ധി​​​മു​​​ട്ടാ​​​യി മാ​​​റു​​​ന്ന​​തി​​നാ​​ലാ​​ണ് ബ​​​ജ​​​റ്റ് സ്‌​​​റ്റേ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കു​​​ന്ന​​​ത്.


നി​​​ല​​​വി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി മൂ​​​ന്നാ​​​ർ, സു​​​ൽ​​​ത്താ​​​ൻ​​​ബ​​​ത്തേ​​​രി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സ്വ​​​ന്ത​​​മാ​​​യി താ​​​മ​​​സ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ര​​​ണ്ടി​​​ട​​​ത്തും പ​​​ഴ​​​യ ബ​​​സു​​​ക​​​ൾ മു​​​റി​​​ക​​​ളാ​​​ക്കി​​​യാ​​​ണ് താ​​​മ​​​സ​​​സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. മൂ​​​ന്നാ​​​റി​​​ൽ വി​​​നോ​​​ദ സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്കാ​​​യി ഡോ​​​ർ​​​മെ​​​റ്റ​​​റി​​​യു​​​ടെ നി​​​ർ​​​മാ​​​ണം ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണ്. നെ​​​ല്ലി​​​യാ​​​മ്പ​​​തി​​​യി​​​ൽ ഒ​​​രു ഹോ​​​ട്ട​​​ലു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ബ​​​ജ​​​റ്റ് സ്‌​​​റ്റേ സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.


ബ​​​ജ​​​റ്റ് ടൂ​​​റി​​​സം സെ​​​ൽ റി​​​സോ​​​ർ​​​ട്ട് ടൂ​​​റി​​​സ​​​ത്തി​​​ലേ​​​ക്കും നീ​​​ങ്ങു​​​ന്നു​​​ണ്ട്. പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ സൈ​​​ല​​​ന്‍റ് വാ​​​ലി​​​ക്ക് സ​​​മീ​​​പം അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ൽ ഒ​​​രു റി​​​സോ​​​ർ​​​ട്ടു​​​മാ​​​യി റി​​​സോ​​​ർ​​​ട്ട് ടൂ​​​റി​​​സ​​​ത്തി​​​ന് ക​​​രാ​​​റാ​​​യി​​​ട്ടു​​​ണ്ട്. ഈ ​​​റി​​​സോ​​​ർ​​​ട്ടു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് റി​​​സോ​​​ർ​​​ട്ട് ടൂ​​​റി​​​സ​​​ത്തി​​​ന് തു​​​ട​​​ക്ക​​​മി​​​ട്ടു. പ്ര​​​ധാ​​​ന വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ​​​ല്ലാം ബ​​​ജ​​​റ്റ് സ്റ്റേ ​​​ഒ​​​രു​​​ക്കും. ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ നി​​​ന്നും താ​​​ല്പ​​​ര്യ​​​പ​​​ത്രം സ്വീ​​​ക​​​രി​​​ച്ച് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി നി​​​ഷ്ക​​​ർ​​​ഷി​​​ക്കു​​​ന്ന മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കു​​​ന്ന, പ​​​ര​​​മാ​​​വ​​​ധി തു​​​ക കു​​​റ​​​ച്ച് സേ​​​വ​​​ന​​​ത്തി​​​ന് ത​​​യാ​​​റാ​​​കു​​​ന്ന ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലാ​​​ണ് ബ​​​ജ​​​റ്റ് സ്റ്റേ ​​​ഒ​​​രു​​​ക്കു​​​ന്ന​​​ത്.

Tags : ksrtc

Recent News

Up