ADVERTISEMENT
തൃശൂർ: ചാലക്കുടി ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റിൽ നിന്ന് 41,270 രൂപ വിലമതിക്കുന്ന ഏഴ് ബോട്ടിൽ പ്രീമിയം വിദേശമദ്യം മോഷണം പോയി. മോഷ്ടാവ് ഔട്ട്ലെറ്റിലെ നാല് സിസിടിവി ക്യാമറകളും തകർത്തതായി പോലീസ് കണ്ടെത്തി.
ജോണി വാക്കർ ഉൾപ്പെടെയുള്ള മുന്തിയ ഇനം മദ്യങ്ങളാണ് കവർന്നത്. ഇന്ന് രാവിലെ ജീവനക്കാർ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം കണ്ടെത്തിയത്.
കടയുടെ പൂട്ട് തകർക്കപ്പെട്ട നിലയിലായിരുന്നു. ജീവനക്കാർ ഉടൻ ചാലക്കുടി പോലീസിനെ വിവരമറിയിച്ചു. പോലീസ് സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.
പ്രീമിയം കൗണ്ടറിലെ മദ്യങ്ങളാണ് പ്രധാനമായും മോഷ്ടാവ് ലക്ഷ്യമിട്ടതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. സിസിടിവി ക്യാമറകൾ നശിപ്പിക്കപ്പെട്ടതിനാൽ, മോഷ്ടാവിനെ തിരിച്ചറിയുന്നത് വെല്ലുവിളിയാണ്.
എന്നാൽ, സമീപപ്രദേശങ്ങളിലെ മറ്റ് ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കുന്നതുൾപ്പെടെ വിശദമായ അന്വേഷണം നടക്കുകയാണ്.
Tags :