ADVERTISEMENT
തിരുവനന്തപുരം: സംവിധായകൻ കെ. മധുവിനെ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) ചെയർമാനായി നിയമിച്ചു. ഷാജി എൻ. കരുണിന്റെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം.
കഴിഞ്ഞ മൂന്ന് മാസമായി പകരം ചെയർമാനെ സർക്കാർ നിയമിച്ചിരുന്നില്ല. സിനിമ കോൺക്ലേവ് അടക്കം അടുത്ത പശ്ചാത്തലത്തിലാണ് പുതിയ നിയമനം.
ഷാജി എൻ. കരുണിന്റെ ഭരണസമിതിയിൽ ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു കെ. മധു. സിനിമ വ്യവസായത്തിനു വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുമെന്നും പദവി ഫലപ്രദമായി ഉപയോഗപ്പെടുത്തുമെന്നും മധു പറഞ്ഞു.
Tags :