x
ad
Sat, 26 July 2025
ad

ADVERTISEMENT

രാജസ്ഥാനിൽ സ്‌കൂളിന്റെ മേൽക്കൂര തകർന്നുവീണു; ആറ് കുട്ടികൾക്ക് ദാരുണാന്ത്യം


Published: July 26, 2025 04:30 AM IST | Updated: July 26, 2025 04:30 AM IST

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ സ്‌​കൂ​ളി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ് ആ​റ് കു​ട്ടി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. ജ​ലാ​വാ​ർ പ്ര​ദേ​ശ​ത്തെ പി​പ്‌​ലോ​ഡി പ്രൈ​മ​റി സ്‌​കൂ​ളി​ന്റെ മേ​ൽ​ക്കൂ​ര​യാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. 15 പേ​ർ​ക്ക് പ​രി​ക്കു​ണ്ട് എ​ന്നാ​ണ് വി​വ​രം.

പ്ര​ദേ​ശ​ത്ത് നാ​ട്ടു​കാ​രും പോ​ലീ​സും അ​ട​ക്കം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​ണ്. കെ​ട്ടി​ട​ത്തി​ന് ഇ​രു​പ​ത് വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ട്. സ്റ്റോ​ൺ സ്ലാ​ബു​ക​ളാ​ണ് മേ​ൽ​ക്കൂ​ര പ​ണി​യാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​താ​ണ് അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​തം വ​ർ​ധി​പ്പി​ച്ച​തെ​ന്നാ​ണ് വി​വ​രം.

സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ബാ​ധി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് വേ​ണ്ട സ​ഹാ​യം സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പ് ന​ൽ​കി. പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സാ​ചെ​ല​വ് രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ വ​ഹി​ക്കും. അ​പ​ക​ടം അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സ​മി​തി​യെ​യും സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യോ​ഗി​ച്ചു.

Tags :

Recent News

Up