ADVERTISEMENT
മാവേലിക്കര: 2021 ൽ ആലപ്പുഴയിൽ നടന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിലെ പത്താം പ്രതിക്കും വധശിക്ഷ. കേസിൽ 15 പ്രതികൾക്ക് നേരത്തേ വധശിക്ഷ വിധിച്ചിരുന്നു. ഒന്നാം ഘട്ടം വിചാരണ പൂർത്തീകരിച്ച് വിധി പറഞ്ഞ ഘട്ടത്തിൽ പത്താംപ്രതി ആലപ്പുഴ മുനിസിപ്പൽപാലസ് വാർഡിൽ വട്ടക്കാട്ടുശേരി വീട്ടിൽ നവാസ്( 52 )സുഖമില്ലാതെ ആശുപത്രിയിലായിരുന്നു. ഇന്ന് വീഡിയോ കോൾ വഴി ഹാജരാക്കിയ പ്രതിയെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി -1 ജഡ്ജി വി.ജി. ശ്രീദേവിയാണ് വിധി പ്രസ്താവിച്ചത്.
Tags :