ADVERTISEMENT
ന്യൂഡൽഹി: യുപിഐ ചട്ടങ്ങളിൽ മാറ്റം വരുത്താൻ നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ഓഗസ്റ്റ് ഒന്നു മുതൽ പുതിയ ചട്ടങ്ങൾ ഉപയോക്താക്കൾക്ക് പ്രാബല്യത്തിലാകും. പേടിഎം, ഗൂഗിൾ പേ, ഫോണ് പേ ഉൾപ്പെടെയുള്ള പേമെന്റ് ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ ചട്ടങ്ങൾ ബാധകമാകും.
പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ പേമെന്റുകൾ നടത്തുന്നത്, ഓട്ടോ പേ, ബാലൻസ് പരിശോധന എന്നിവയിൽ ഉൾപ്പെടെ മാറ്റങ്ങളുണ്ടാകും.
ഇടപാടുകൾ നടക്കുന്പോൾ വരുന്ന കാലതാമസം, യുപിഐ സേവനങ്ങൾക്ക് തടസം നേരിടുന്ന പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് സമീപകാലത്തായി പരാതികൾ ഉയരുന്നുണ്ട്. ഉപഭോക്താക്കളിൽനിന്ന് ബാലൻസ് നോക്കുക, പേമെന്റ് സ്റ്റാറ്റസ് ആവർത്തിച്ച് റിഫ്രഷ് ചെയ്യുക പോലുള്ള റിക്വസ്റ്റുകൾ ആവർത്തിച്ച് വരുന്നതാണ് ഇതിനുള്ള പ്രധാന കാരണമെന്നാണ് എൻപിസിഐയുടെ വിലയിരുത്തൽ. ഇത് സിസ്റ്റം ഓവർലോഡ് ആവുന്നതിനും മുഴുവൻ ഉപഭോക്താക്കളുടെയും ഇടപാടുകളുടെ വേഗം കുറയുന്നതിനും കാരണമാവുന്നു. ഇതിന് നിയന്ത്രണം കൊണ്ടുവരുന്നതാണ് പുതിയ യുപിഐ നിയമങ്ങൾ
ഫോണ് നന്പറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകൾ ഒരു ദിവസം 25 തവണയിൽ കൂടുതൽ ഉപയോക്താക്കൾക്ക് കാണാൻ കഴിയില്ല, ഒരു ദിവസം 50 തവണ മാത്രമെ ബാലൻസ് പരിശോധിക്കാൻ കഴിയൂ. വിവിധ സബ്സ്ക്രിപ്ഷനുകൾക്കുള്ള ഓട്ടോ പേ ഇടപാടുകൾ ഒരു ദിവസമുടനീളം തോന്നുംപോലെ നടക്കുന്നതിന് പകരം, ഇനി നിശ്ചിത സമയങ്ങളിൽ മാത്രമേ ഓട്ടോ പേ ഇടപാടുകൾ നടക്കൂ. പണമിടപാട് നടത്തിയതിന്റെ സ്റ്റാറ്റസ് പരിശോധിക്കുന്നതിന് ദിവസേന മൂന്ന് തവണ മാത്രമേ സാധിക്കൂ. ഒരുതവണ പരിശോധിച്ചാൽ പിന്നീട് 90 സെക്കന്ഡിന് ശേഷമേ അടുത്തതിന് സാധിക്കൂ.
Tags : UPI New UPI guidelines