ADVERTISEMENT
കൊച്ചി: ബാങ്കിംഗിൽ നൂതന രീതികൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് കാനറ ബാങ്ക് ദേശീയ സൈബർ ഹാക്കത്തൺ ഗ്രാൻഡ് ഫിനാലെ നടത്തി.
ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷൽ സർവീസസിന്റെയും (ഡിഎഫ്എസ്) ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെയും (ഐബിഎ) സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിച്ചത്.
ഗ്രാൻഡ് ഫിനാലെയിൽ ലക്നോ ഡോ. എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വിജയിയായി. പൂനെ വിശ്വകർമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി രണ്ടാം സ്ഥാനവും കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ജിഗ്യാസ ടീം മൂന്നാം സ്ഥാനവും നേടി.
സമാപനച്ചടങ്ങിൽ മുഖ്യാതിഥി ഐബിഎ ചീഫ് എക്സിക്യൂട്ടീവ് എ.കെ. ഗോയൽ, കാനറ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ. സത്യനാരായണ രാജു, ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഹർദീപ് സിംഗ് അലുവാലിയ, ഭവേന്ദ്ര കുമാർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ജനറൽ മാനേജർ ജെ. സൈലജ റാണി തുടങ്ങിയവർ പങ്കെടുത്തു.
Tags :