ADVERTISEMENT
മുംബൈ: ഗാസയിലെ ഇസ്രേലി ആക്രമണത്തിൽ പ്രതിഷേധിക്കാൻ മുംബൈ പോലീസ് അനുമതി നിഷേധിച്ചതിനെതിരേ സിപിഎം നല്കിയ ഹർജി ബോംബെ ഹൈക്കോടതി തള്ളി. രാജ്യത്തെ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കോടതി ഉപദേശം നല്കി. സൗത്ത് മുംബൈയിലെ ആസാദ് മൈതാനത്ത് പ്രതിഷേധ റാലി നടത്താൻ കഴിഞ്ഞ മാസമാണ് സിപിഎം അനുമതി തേടിയത്. ആയിരക്കണക്കിനു കിലോമീറ്റർ അകലെയുള്ള വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ രാജ്യം നേരിടുന്ന പ്രശ്നങ്ങൾക്ക് പ്രാധാന്യം നല്കാൻ ജസ്റ്റീസുമാരായ രവീന്ദ്ര ഘുഗെയും ഗൗതം അൻഖദും ഉൾപ്പെടുന്ന ബെഞ്ച് സിപിഎമ്മിനോട് ആവശ്യപ്പെട്ടു.
ബോംബെ ഹൈക്കോടതി വിധിക്കെതിരേ സിപിഎം പോളിറ്റ് ബ്യൂറോ രൂക്ഷ വിമർശനമുയർത്തി. ഭരണഘടനാപരമായ സ്വാതന്ത്ര്യത്തെയും പലസ്തീൻ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഇന്ത്യയുടെ പിന്തുണയെയും കോടതി അവഗണിച്ചുവെന്ന് സിപിഎം കുറ്റപ്പെടുത്തി. അഡ്വ. മിഹിർ ദേശായി ആണ് സിപിഎമ്മിനുവേണ്ടി ഹാജരായത്.
Tags :