ADVERTISEMENT
മാനന്തവാടി: തിരുനെല്ലി ക്ഷേത്ര പരിസരത്ത് കർക്കിടക വാവുബലി ഒരുക്കത്തിനിടെ മോഷണശ്രമം. സംഭവത്തിൽ രണ്ട് തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു.
കോയമ്പത്തൂര്‍ സ്വദേശികളായ ജ്യോതി(47), അഞ്ജലി (33) എന്നിവരെയാണ് തിരുനെല്ലി പൊലീസ് പിടികൂടിയത്.വ്യാഴാഴ്ച രാവിലെ അന്നദാന മണ്ഡപത്തില്‍ ഭക്ഷണത്തിനായി ക്യൂ നില്ക്കുന്ന സമയത്ത് വയോധികയുടെ മാല പിടിച്ചു പറിക്കാനുള്ള ശ്രമത്തിനിടെയാണ് ഇരുവരും കുടുങ്ങിയത്.
സ്ത്രീകളെ പിടികൂടി ചോദ്യം ചെയ്തതില്‍ നിന്ന് ഇവര്‍ക്ക് തൃശൂര്‍ സിറ്റി വനിത പൊലീസ് സ്റ്റേഷന്, ചേര്‍പ്പ് പൊലീസ് സ്റ്റേഷന് എന്നിവിടങ്ങളില്‍ മോഷണക്കേസുകളുള്ളതായും കണ്ടെത്തി. പല പേരുകളില്‍ അറിയപ്പെടുന്ന യുവതികള്‍ സ്ഥിരമായി തിരക്കേറിയ സ്ഥലങ്ങളിലും മറ്റും മാല മോഷ്ടിക്കാന്‍ എത്തുന്ന സംഘങ്ങളിലെ പ്രധാനികളാണ്.
Tags :