ADVERTISEMENT
കൊല്ലം: ഉത്സവകാല തിരക്ക് പ്രമാണിച്ച് നാല് പ്രതിവാര സ്പെഷൽ ട്രെയിനുകളുടെ സർവീസ് ഒക്ടോബർ വരെ ദീർഘിപ്പിച്ച് ദക്ഷിണ റെയിൽവേ.
07193 ഹൈദരാബാദ് - കൊല്ലം സ്പെഷൽ (ശനി) ഓഗസ്റ്റ് 16 മുതൽ ഒക്ടോബർ 11 വരെയാണ് ദീർഘിപ്പിച്ചത്. തിരികെയുള്ള 07194 കൊല്ലം - ഹൈദരാബാദ് സ്പെഷൽ ട്രെയിൻ (തിങ്കൾ) ഓഗസ്റ്റ് 13 മുതൽ ഒക്ടോബർ 13 വരെയും നീട്ടിയിട്ടുണ്ട്.07230 ഹൈദരാബാദ് -കന്യാകുമാരി സ്പെഷൽ തട്രയിൻ ബ്രുധൻ) ഓഗസ്റ്റ് 13 മുതൽ ഒക്ടോബർ എട്ടുവരെയും സർവീസ് നടത്തും.
തിരികെയുള്ള 07229 കന്യാകുമാരി - ഹൈദരാബാദ് സ്പെഷൽ (വെള്ളി) ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 10 വരെയുമാണ് സർവീസ് നീട്ടിയിട്ടുള്ളതെന്ന് റെയിൽവേ തിരുവനന്തപുരം റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു.
നിലവിലെ സമയക്രമത്തിലും സ്റ്റോപ്പുകളിലും മാറ്റമൊന്നുമില്ല. എല്ലാ ട്രെയിനുകളിലും 24 കോച്ചുകൾ ഉണ്ടാകും. മുൻകൂർ റിസർവേഷൻ ഉടൻ ആരംഭിക്കും.
Tags :