ADVERTISEMENT
തിരുവനന്തപുരം: ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബിയുടെ തകരാർ പരിഹരിക്കാൻ തിരുവനന്തപുരത്തെത്തിയ വിദഗ്ധസംഘം ബ്രിട്ടണിലേക്ക് മടങ്ങി. തകരാർ പരിഹരിച്ച് യുദ്ധവിമാനം മടങ്ങിയതിനു പിന്നാലെയാണ് വിദഗ്ധസംഘവും യാത്ര തിരിച്ചത്.
ബുധനാഴ്ച രാത്രി 7.50 ന് വിദഗ്ധസംഘത്തെ കൊണ്ടുപോകുന്നതിനായി റോയല്‍ എയര്‍ഫോഴ്സിന്റെ അറ്റ്ലസ് വിമാനം എത്തിയിരുന്നു. തുടർന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി രാത്രി പത്തിന് വിമാനം മടങ്ങി.
തങ്ങളുടെ സൈനികര്‍ക്കും വിദഗ്ധസംഘത്തിനും വേണ്ട സഹായം നല്‍കിയതിനും റോയല്‍ എയര്‍ഫോഴ്സിന്റെ സ്ക്വാഡ്രണ്‍ 207-ലെ ഫ്ളൈറ്റ് ലഫ്റ്റനന്റ് തോം സായര്‍ വിമാനത്താവള അധികൃതര്‍ക്ക് എഫ് 35 ബിയുടെ ചിത്രം പതിപ്പിച്ച മിലിട്ടറി മൊമന്റോ നല്കി ആദരിച്ചു.
അറബിക്കടലിൽ സംയുക്ത സൈനികാഭ്യാസത്തിനെത്തിയ വിമാനവാഹിനിക്കപ്പലിൽനിന്ന് പറന്നകന്ന എഫ്-35 യുദ്ധവിമാനം മോശം കാലാവസ്ഥയെത്തുടർന്ന് ജൂൺ 14ന് രാത്രി 9.30 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.
Tags :