x
ad
Sat, 26 July 2025
ad

ADVERTISEMENT

റെ​സ​ലിം​ഗ് ഇ​തി​ഹാ​സം ഹ​ൾ​ക്ക് ഹോ​ഗ​ൻ അ​ന്ത​രി​ച്ചു


Published: July 24, 2025 10:20 PM IST | Updated: July 24, 2025 10:20 PM IST

ഫ്ളോ​റി​ഡ: റെ​സ​ലിം​ഗ് ഇ​തി​ഹാ​സം ഹ​ൾ​ക്ക് ഹോ​ഗ​ൻ ( ടെ​റി ജീ​ൻ ബൊ​ളി​യ-71) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഹ​ൾ​ക്കി​നെ മ​രി​ച്ച നി​ല​യി​ൽ ഫ്ളോ​റി​ഡ​യി​ലെ വ​സ​തി​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഡ​ബ്ല്യു​ഡ​ബ്ല്യു​ഇ​യി​ലെ ഇ​തി​ഹാ​സ താ​ര​മാ​യി​രു​ന്നു ഹ​ൾ​ക്ക് ഹോ​ഗ​ൻ. 1953 ഓ​ഗ​സ്റ്റ് 11 ന് ​ജോ​ർ​ജി​യ​യി​ലെ അ​ഗ​സ്റ്റ​യി​ലാ​ണ് ജ​ന​നം. ഡ​ബ്യു​ഡ​ബ്യു​ഇ​യെ മു​ഖ്യ​ധാ​രാ​യി​ലേ​യ്ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ മു​ഖ്യ പ​ങ്ക് വ​ഹി​ച്ച​യാ​ളാ​ണ് ഹ​ൾ​ക്ക്.

1970 ക​ളു​ടെ അ​വ​സാ​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം റെ​സ​ലിം​ഗ് ജീ​വി​തം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ 1983ൽ ​വി​ൻ​സ് മ​ക്മ​ഹോ​ണി​ന്‍റെ വേ​ൾ​ഡ് റെ​സ്‌​ലിം​ഗ് ഫെ​ഡ​റേ​ഷ​നി​ൽ (ഡ​ബ്ല്യു​ഡ​ബ്ല്യു​എ​ഫ്) ചേ​ർ​ന്ന​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രി​യ​റി​ൽ വ​ലി​യ വ​ഴി​ത്തി​രി​വു​ണ്ടാ​യി.

1984-ൽ, ​മാ​ഡി​സ​ൺ സ്‌​ക്വ​യ​ർ ഗാ​ർ​ഡ​നി​ൽ വ​ച്ച് ദി ​അ​യ​ൺ ഷെ​യ്ക്കി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഹൊ​ഗാ​ൻ ത​ന്‍റെ ആ​ദ്യ​ത്തെ ഡ​ബ്യു​ഡ​ബ്യു​എ​ഫ് ചാ​മ്പ്യ​ൻ​ഷി​പ്പ് സ്വ​ന്ത​മാ​ക്കി. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ആ​രാ​ധ​ക​ർ കാ​ത്തി​രു​ന്നു. 1985ൽ ​റെ​സ​ൽ​മാ​നി​യ ആ​രം​ഭി​ക്കു​ന്ന​തി​ലും ഹ​ൾ​ക്ക് ഹോ​ഗ​ൻ പ്ര​ധാ​ന​പ​ങ്കു​വ​ഹി​ച്ചു.

 

Tags :

Recent News

Up