ADVERTISEMENT
തൃശൂർ: ടി.വി. അച്യുതവാര്യരുടെ സ്മരണാർഥം തൃശൂർ പ്രസ് ക്ലബ് നൽകുന്ന മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. പരിസ്ഥിതി സംബന്ധിച്ച് അച്ചടിമാധ്യമത്തിൽ വന്ന വാർത്തയ്ക്കും വാർത്താചാനലുകളിൽ സംപ്രേഷണം ചെയ്ത പ്രത്യേക റിപ്പോർട്ടിനുമാണ് അവാർഡ്.
2024 ജൂണ്‍ ഒന്നുമുതൽ 2025 ജൂണ്‍ 30 വരെ പ്രസിദ്ധീകരിച്ചതാകണം.
പ്രസിദ്ധീകരിച്ച പത്രത്തിന്റെ മൂന്നു കോപ്പിയും വിഷ്വൽ റിപ്പോർട്ട് ഡിവിഡി ഫോർമാറ്റിലോ ഗൂഗിൾ ഡ്രൈവിലോ അയയ്ക്കണം.
ഓഗസ്റ്റ് 20നകം സെക്രട്ടറി, പ്രസ്ക്ലബ്, തൃശൂർ-1 എന്ന വിലാസത്തിൽ ലഭിക്കണം. ഇ-മെയിൽ: tcrachuthavarrieraward<\@>gmail.com ഫോണ്‍: 0487 2335576. സി.എസ്. ദീപു (കണ്‍വീനർ): 9995444604.
Tags : tv achutha warrier award