x
ad
Sat, 26 July 2025
ad

ADVERTISEMENT

സ‍​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ളി​ൽ ലാ​ഭ​വി​ഹി​തം വാ​ഗ്‌​ദാ​നം ചെ​യ്‌​ത് പ​ണം ത​ട്ടി​യെ​ന്ന് പ​രാ​തി; മു​സ്‌​ലീം ലീ​ഗ് നേ​താ​വി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു


Published: July 24, 2025 07:45 PM IST | Updated: July 24, 2025 07:45 PM IST

മ​ല​പ്പു​റം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​പി. ഹാ​രി​സി​നെ​തി​രെ മു​സ്‌​ലീം ലീ​ഗ് പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​ക​ളി​ൽ ലാ​ഭ​വി​ഹി​തം വാ​ഗ്ദാ​നം ചെ​യ്ത് പ​ല​രി​ൽ നി​ന്നാ​യി പ​ണം ത​ട്ടി​യെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

മ​ക്ക​ര​പ​റ​മ്പ് ഡി​വി​ഷ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യ ടി.​പി. ഹാ​രി​സ് മു​സ്‌​ലീം യൂ​ത്ത് ലീ​ഗ് ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​ണ്.

സം​ഭ​വ​ത്തി​ൽ ആ​രും ഇ​തു​വ​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല. പാ‍​ര്‍​ട്ടി​ക്ക​ക​ത്ത് ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് ഹാ​രി​സി​നെ​തി​രെ പാ​ർ​ട്ടി നേ​തൃ​ത്വം ന​ട​പ​ടി​യെ​ടു​ത്ത​ത്.

Tags :

Recent News

Up