ADVERTISEMENT
രാജ്ഭവന് (ഗോവ): മിസോറാമിലെയും ഗോവയിലെയും ഗവര്‍ണറെന്ന നിലയില്‍ ആറു വര്‍ഷത്തെ സേവനത്തിനു ശേഷം പി.എസ്. ശ്രീധരന് പിള്ള ഗോവ രാജ്ഭവനോട് വിട പറഞ്ഞു. വേറിട്ട പ്രവര്‍ത്തനത്തിലൂടെ ജനഹൃദയത്തില്‍ ചേക്കേറിയാണ് ജനകീയ ഗവര്‍ണര്‍ ഗോവയുടെ പടിയിറങ്ങുന്നത്.
രാജ്ഭവന് ദര്‍ബാര്‍ ഹാളില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് , കേന്ദ്രമന്ത്രി ശ്രീപദ് നായിക്, ഗോവ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഹരിലാല്‍ ബി. മേനോന് എന്നിവര്‍ പങ്കെടുത്തു. സമൂഹത്തിലെ നാനാതുറകളിലുള്ള വ്യക്തികളും വ്യത്യസ്ത മതങ്ങളിലെ ആത്മീയ നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
ഗവര്‍ണറുടെ സ്വേച്ഛാ വിവേചനാധികാര ഫണ്ട് ഉപയോഗിച്ചുള്ള ധനസഹായ പദ്ധതികളുടെ അവസാന ഗഡുവിന്റെ വിതരണം നടത്തിയാണ് അദ്ദേഹം കേരളത്തിലേക്കു മടങ്ങിയത്.
Tags : goa governor ps sreedharan pillai